സി.എക്കാര്‍ക്ക് ഹാവഡ് ബിസിനസ് സ്‌കൂളില്‍ പരിശീലനമൊരുങ്ങുന്നു

എച്ച്.ബി.എസ് വഴി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കായി ഒരു പ്രത്യേക മൊഡ്യൂള്‍ രൂപകല്‍പ്പന ചെയ്യും

Update: 2023-06-06 11:01 GMT

Image:Harvard/icai/fb

ഹാവഡ് ബിസിനസ് സ്‌കൂളുമായുള്ള (Harvard Business School) ധാരണാപത്രം (Memorandum of Understanding) സി.എ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗീകരിച്ചതായി ദി ഹിന്ദു ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര കാബിനറ്റിന്റെ അന്തിമ അംഗീകാരത്തിനായി ഇപ്പോള്‍ ധാരണാപത്രം അയച്ചിരിക്കുകയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) പ്രസിഡന്റ് അനികേത് സുനില്‍ തലതി പറഞ്ഞു.

ബോസ്റ്റണിലുള്ള ഒരു സ്വകാര്യ ഗവേഷണ സര്‍വ്വകലാശാലയായ ഹാവഡ് യൂണിവേഴ്‌സിറ്റിയുടെ ബിരുദ ബിസിനസ് സ്‌കൂളാണ് ഹാവഡ് ബിസിനസ് സ്‌കൂള്‍ (HBS). ഇത് ലോകത്തിലെ മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഒന്നാണ്.

എക്‌സിക്യൂട്ടീവ് ഏഡ്യൂക്കേഷന്‍ പ്രോഗ്രാം

സി.എ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗങ്ങള്‍ക്ക് അനുയോജ്യമായ ഒരു എക്‌സിക്യൂട്ടീവ് ഏഡ്യൂക്കേഷന്‍ പ്രോഗ്രാം ഒരുക്കുക എന്നതാണ് എച്ച്.ബി.എസുമായുള്ള ധാരണാപത്രത്തിന്റെ ലക്ഷ്യം. എച്ച്.ബി.എസ് വഴി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കായി ഒരു പ്രത്യേക മൊഡ്യൂള്‍ രൂപകല്‍പ്പന ചെയ്യും.

രാജ്യത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് അനുയോജ്യമായ ഒരു പ്രോഗ്രാമായിരിക്കും ഇതെന്നും ഇതിന് നാലാഴ്ചത്തെ ദൈര്‍ഘ്യമുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കരാര്‍ പ്രകാരം റസിഡന്‍ഷ്യല്‍, വെര്‍ച്വല്‍, ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. നിലവില്‍ കേന്ദ്ര കാബിനറ്റിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

Tags:    

Similar News