ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 16

Update: 2019-10-16 04:51 GMT

1. സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ പിന്നോട്ട് പോകുമെന്ന് ഐഎംഎഫ്

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ പിന്നോക്കം പോകുമെന്ന് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്). ഈ വര്‍ഷം 6.1% വളര്‍ച്ചയാകും നേടുക. സര്‍ക്കാര്‍ നടപ്പാക്കിയ ഉത്തേജക പദ്ധതികളിലൂടെ അടുത്ത വര്‍ഷം 7% വളര്‍ച്ച നേടാന്‍ കഴിയുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.

2. മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും

മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. നാല് നിര്‍മാതാക്കളുടെയും എല്ലാ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ട്.

3. ഡെബിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യമൊരുക്കി എസ്ബിഐ

ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് ഇടപാടുകാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 6 മുതല്‍ 18 മാസം വരെ ഇഎംഐ സൗകര്യമൊരുക്കാന്‍ എസ്ബിഐ. നിലവിലുള്ള എസ്ബിഐ ബാലന്‍സ് കണക്കാക്കാതെ തന്നെ വായ്പ ലഭ്യമാകും. കടയിലെ പിഒഎസ് മെഷീനിലൂടെ ഇടപാടുകള്‍ നടത്തുമ്പോള്‍ ഒരാള്‍ വായ്പയ്ക്ക് അര്‍ഹനാണോ എന്ന് കടയുടമയ്ക്ക് അറിയാന്‍ കഴിയും.

4. 2552 കോടി രൂപ ലാഭവുമായി വിപ്രോ

സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ വിപ്രോയുടെ ലാഭം 35% ഉയര്‍ന്ന് 2552.7 കോടിയിലെത്തി. മൊത്തം വരുമാനം 15,875.4 കോടി രൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 15, 203.2 കോടി രൂപയായിരുന്നു.

5. കേരള ബാങ്ക് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയേക്കും

കേരളപ്പിറവിയോടനുബന്ധിച്ച് കേരളബാങ്കിന്റെ പ്രവര്‍ത്തനം നവംബര്‍ ഒന്നിനു തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിച്ചുവെങ്കിലും വൈകുമെന്ന് വിലയിരുത്തല്‍. ലയന നടപടികള്‍ക്ക് താമസം നേരിടുന്നതിനാലാണ് ഇത്. കേരള ബാങ്കുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസ് വേഗത്തില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.

Similar News