ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 26

Update: 2019-11-26 04:40 GMT

1. വ്യക്തിഗത ആദായനികുതി, കോര്‍പ്പറേറ്റ് നികുതി വരുമാനം ഒക്ടോബറില്‍ 17 ശതമാനം കുറഞ്ഞു

വ്യക്തിഗത ആദായനികുതിയും കോര്‍പ്പറേറ്റ് നികുതിയും വഴിയുള്ള വരുമാനം

ഒക്ടോബറില്‍ 17 ശതമാനം ഇടിഞ്ഞു. 2018 ഒക്ടോബറില്‍ ഡയറക്റ്റ് ടാക്സ്

ബോര്‍ഡ് 61,475 കോടി രൂപ സമാഹരിച്ചപ്പോള്‍, 2019 ഒക്ടോബറില്‍ 50,715 കോടി

രൂപയായി കുറഞ്ഞുവെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍

സൂചിപ്പിക്കുന്നു.

2. അനിലിന്റെ കമ്പനികള്‍ക്കായി മുകേഷ് അംബാനിയും എയര്‍ടെലും രംഗത്ത്

മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ഭാരതി എയര്‍ടെലും ഉള്‍പ്പെടെയുള്ള കമ്പനികള്‍ മൂന്ന് അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികള്‍ക്കായി 11 ബിഡ്ഡുകള്‍ സമര്‍പ്പിച്ചു. ഇന്‍സോള്‍വന്‍സി ആന്‍ഡ് പാപ്പരത്വ കോഡ് (ഐബിസി) പ്രക്രിയയുടെ ഭാഗമായി വില്‍പ്പനയ്‌ക്കെത്തിയിട്ടുള്ളത്

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം), റിലയന്‍സ് ടെലികോം (സ്പെക്ട്രം കൈവശമുള്ളത്), റിലയന്‍സ് ഇന്‍ഫ്രാടെല്‍ (ടവറും ഫൈബര്‍ ആസ്തികളും നിയന്ത്രിക്കുന്നത്) എന്നിവയാണ് . റിയല്‍ എസ്റ്റേറ്റ്, എന്റര്‍പ്രൈസ് ബിസിനസ്സുകളും ആര്‍കോമിന് സ്വന്തമാണ്.

3. സ്പെക്ട്രം ലേലം ഈ സാമ്പത്തിക വര്‍ഷം തന്നെ നടത്താന്‍ നടപടി

ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്പെക്ട്രം ലേലം നടത്താനുള്ള നിര്‍ദ്ദേശം അടുത്ത മാസം നടക്കാനിരിക്കുന്ന ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (ഡിസിസി) യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ടെലികോം സെക്രട്ടറി അന്‍ഷു പ്രകാശ് പറഞ്ഞു. ടെലികോം സംബന്ധിച്ച് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമെടുക്കുന്ന സമിതിയാണ് ഡിസിസി. പ്രീമിയം 700 മെഗാഹെര്‍ട്സ് ബാന്‍ഡിലെ 5 ജി സ്പെക്ട്രത്തിന്റെയും എയര്‍വേവുകളുടെയും അളവും വിലയും സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഡിസിസി തീരുമാനമെടുക്കാനാണു സാധ്യത.

4. എയര്‍ബസ് എ 320, 321 നിയോ വിമാനങ്ങള്‍ക്കു വിലക്ക്

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയെ എയര്‍ബസ് എ 320, 321 നിയോ വിമാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കി. അപകടകാരിയായേക്കാവുന്ന ടൈറ്റാനിയം ടര്‍ബൈന്‍ ബ്ലേഡുകള്‍ ഉള്ളതാണ് ഈ വിമാനങ്ങള്‍. നിക്കല്‍-ക്രോമിയം അലോയ് ഉപയോഗിച്ച് നിര്‍മ്മിച്ച ടര്‍ബൈന്‍ ബ്ലേഡുകള്‍ ഉള്ള എഞ്ചിനുകളേ പാടുള്ളൂവെന്നാണ് നിര്‍ദ്ദേശം.

5. സുഭാഷ് ചന്ദ്ര സീ ടിവി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

സീ ടിവിക്കൊപ്പം ഇന്ത്യയില്‍ കേബിള്‍, സാറ്റലൈറ്റ് വിപ്ലവം ആരംഭിച്ച സുഭാഷ് ചന്ദ്ര മൂന്ന് പതിറ്റാണ്ട് മുമ്പ് താന്‍ സ്ഥാപിച്ച കമ്പനിയുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ശനിയാഴ്ച 69 വയസ്സ് തികയുന്ന ചന്ദ്ര ഇനി നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കും. മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ഗോപാലന്‍, റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ സുരേന്ദ്ര സിംഗ്, ആര്‍ട്ട് കളക്ടര്‍ അപരാജിത ജെയിന്‍ എന്നിവരെ നിയമിച്ചുകൊണ്ട് സീ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News