ചരിത്രം തിരുത്തി ബിസിസിഐ; പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യ വേതനം

ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും ട്വിന്റി20യില്‍ മൂന്ന് ലക്ഷവുമാണ് പുരുഷ താരങ്ങള്‍ക്ക് മാച്ച് ഫീയായി ലഭിക്കുന്നത്

Update:2022-10-27 14:42 IST

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം നല്‍കാന്‍ തീരുമാനിച്ച് ബിസിസിഐ (BCCI). ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇനിമുതല്‍ ബിസിസിഐയുടെ കീഴിലുള്ള താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീസ് ആവും നല്‍കുക. വിവേചനം അവസാനിപ്പിക്കുന്നതിലേക്കുള്ള ആദ്യപടിയെന്നാണ് തീരുമാനത്തെ ജയ് ഷാ വിശേഷിപ്പിച്ചത്.


നിലവില്‍ ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും ട്വിന്റി20യില്‍ മൂന്ന് ലക്ഷവുമാണ് പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ തുക തന്നെയാവും വനിതാ താരങ്ങള്‍ക്കും നല്‍കുക. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് ചരിത്രപരമായ തീരുമാനമാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റര്‍ മിതാലി രാജ് ട്വീറ്റ് ചെയ്തു. ന്യൂസിലാന്‍ഡിന് ശേഷം ക്രിക്കറ്റില്‍ തുല്യ വേദനം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ വര്‍ഷം ജൂലൈ 5ന് ആയിരുന്നു പുരുഷ-വനിതാ താരങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തുല്യ വേതനം പ്രഖ്യാപിച്ചത്.


Tags:    

Similar News