കാൽവിൻ ക്ലെയിൻ പെർഫ്യൂമിന്റെ അധികമാർക്കും അറിയാത്ത ഉപയോഗം!    

Update: 2018-10-16 09:49 GMT

യുഎസ് ആസ്ഥാനമായ ലോകോത്തര ആഡംബര ഫാഷൻ ബ്രാൻഡാണ് കാൽവിൻ ക്ലെയിൻ. അവരുടെ പെർഫ്യൂമുകളെക്കുറിച്ച് നാം കേട്ടിട്ടുമുണ്ട്.

എന്നാൽ അധികമാർക്കും അറിയാത്ത ഒരു ഉപയോഗം ഈ പെർഫ്യൂമിനുണ്ട്. കടുവകൾക്ക് ഇതിനോട് വളരെ പ്രിയമാണത്രെ! അതും കാൽവിൻ ക്ലെയിൻ 'ഒബ്സെഷൻ ഫോർ മെൻ' എന്ന പ്രത്യേക ബ്രാൻഡിനോട്.

മഹാരാഷ്ട്രയിൽ അവനി എന്ന നരഭോജിക്കടുവയെ പിടികൂടാൻ തത്രപ്പെടുന്ന ഫോറസ്ററ് റേഞ്ചർമാർ ഈ തന്ത്രം ഒന്ന് പയറ്റിയാലോ എന്ന് ആലോചിക്കുകയുണ്ടായി. സെപ്റ്റംബർ മുതൽ 13 പേരെയെങ്കിലും ഈ പെൺകടുവ കൊന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

ഇതുവരെ കടുവയെ പിടിക്കാനുള്ള ശ്രമങ്ങളൊന്നും ഫലിച്ചിട്ടല്ല. ഇപ്പോൾ കടുവയെ കാണാൻ കൂടി കിട്ടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനിടയിലാണ് കാൽവിൻ ക്ലെയിൻ പെർഫ്യൂം ഉപയോഗിച്ചാലോ എന്ന ആശയം ഒരു ഉദ്യോഗസ്ഥന്റെ തലയിലുദിച്ചത്.

2013 അമേരിക്കൻ ശാസ്ത്രജ്ഞർ ഈ പെർഫ്യൂമിനെ മണം കടുവകളെ ആകർഷിക്കാൻ പോന്നതാണെന്ന് തെളിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇത്തരത്തിൽ ഒരു കടുവയെ പിടിച്ചിട്ടുമുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്തായാലും ആയുധമേന്തിയ റേഞ്ചർമാർ തോറ്റിടത്ത് പെർഫ്യൂം വിജയിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Similar News