ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ് 3 വിക്ഷേപണം വിജയം

Update: 2019-11-27 05:47 GMT

ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്

3 ന്റെ വിക്ഷേപണം വിജയം.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ

കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.28 നായിരുന്നു വിക്ഷേപണം.അമേരിക്കയുടെ 13

നാനോ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിന് ഒപ്പമുണ്ട്. പിഎസ്എല്‍വി 47 റോക്കറ്റ്

27 മിനിറ്റെടുത്ത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചു.

വിദൂരസംവേദന ഉപഗ്രഹമാണ് കാര്‍ട്ടോ സാറ്റ് 3. നഗരാസൂത്രണം, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം ദുരന്ത നിവാരണം എന്നീ മേഖലകളില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഉപഗ്രഹത്തിന്റെ രൂപകല്‍പ്പന.

അഞ്ച് വര്‍ഷം ഭ്രമണപഥത്തില്‍ സജീവമായിരിക്കും കാര്‍ട്ടോസാറ്റ് 3 എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News