വെറും 75 രൂപയ്ക്ക് വന്‍ പ്ലാനുമായി ജിയോ; ബി.എസ്.എന്‍.എല്ലിനെ ഒതുക്കാനുള്ള നീക്കം?
പ്ലാനുകള്‍ക്കൊപ്പം 10 ഒ.ടി.ടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും
അടുത്തിടെയാണ് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ടെലികോം ദാതാക്കള്‍ മൊബൈല്‍ താരിഫ് കുത്തനെ ഉയര്‍ത്തിയത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ബി.എസ്.എന്‍.എല്‍ ചേര്‍ന്നതേയില്ല. താരിഫ് കൂട്ടാതിരുന്ന ബി.എസ്.എന്‍.എല്ലിലേക്ക് വരിക്കാരുടെ കുത്തൊഴുക്ക് ഉണ്ടാകുകയും ചെയ്തു. സംഗതി കൈവിട്ടു പോകുകയാണെന്ന് മനസിലാക്കിയ റിലയന്‍സ് ജിയോ ചില പാക്കേജുകളുടെ നിരക്ക് കുറച്ചിരുന്നു.
ഇന്റര്‍നെറ്റ് ഉപയോഗം കുറവുള്ളവര്‍ ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്ത് പോകുന്ന പ്രവണത വര്‍ധിച്ചതോടെ ജിയോ പുതിയൊരു ഓഫര്‍ കൂടി പ്രഖ്യാപിച്ച് രംഗത്തു വന്നിട്ടുണ്ട്. 75 രൂപ വിലവരുന്ന ഈ പാക്കേജില്‍ 2 ജി.ബി ഡേറ്റ സൗജന്യമായി ലഭിക്കും. ഒപ്പം ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡ് കോളിംഗും 50 എസ്.എം.എസുകളും സൗജന്യമായി ലഭിക്കും. കുറഞ്ഞ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.
വാര്‍ഷിക ഓഫറുകളും
എട്ടാം വാര്‍ഷികം പ്രമാണിച്ച് മറ്റ് ഓഫറുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 10 വരെയാണ് ഈ ഓഫര്‍ ലഭിക്കുക. 899, 999, 3,599 രൂപയുടെ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 899 രൂപയുടെ പ്ലാനിന് 90 ദിവസമാണ് വാലിഡിറ്റി. ദിവസേന 2 ജി.ബി ഡേറ്റ ഈ പ്ലാനുകളില്‍ ലഭിക്കും. 3,599 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. 2.5 ജി.ബി ഡേറ്റ പ്രതിദിനം ലഭിക്കും.
ഈ പ്ലാനുകള്‍ക്കൊപ്പം 10 ഒ.ടി.ടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും. ഇതിനൊപ്പം മൂന്നു മാസത്തേക്ക് സൊമാറ്റോ ഗോള്‍ഡ് മെംബര്‍ഷിപ്പ് എന്നിവയും അധികമായി ലഭിക്കും.