ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കൃഷിമന്ത്രി സുനില്‍കുമാര്‍

Update: 2019-12-16 09:02 GMT

പ്രളയദുരിതത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഏറ്റെടുത്ത പ്രവര്‍ത്തനം മാതൃകാപരമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ ഭവനപദ്ധതി ഗുണഭോക്താക്കളുടെ സ്നേഹക്കൂട്ടായ്മ തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ലെ പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന് കൈത്താങ്ങായി മാറിക്കൊണ്ട് ജോയ് ആലുക്കാസ്  ഫൗണ്ടേഷന്‍ പണിതീര്‍ക്കുന്ന 250 വീടുകളില്‍ താമസം ആരംഭിച്ച തൃശൂര്‍, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലെ 60 കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. തൃശൂര്‍ മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഫൗണ്ടേഷന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സി.എം.ഐ അനുഗ്രഹ പ്രഭാഷണം നടത്തി.

സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് മെമന്റോ വിതരണം ചെയ്തു.ജോയ് ആലുക്കാസ് ഗ്രൂപ്പ് സി.എം.ഡി ജോയ് ആലുക്കാസ്, ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ്, ബി.ഡി ദേവസി എം.എല്‍.എ, ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പി.പി ജോസ് , ജോയ് ആലുക്കാസ് ഗ്രൂപ്പ് സി.ഇ.ഒ ബേബി ജോര്‍ജ്ജ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണംചിറ, തൃശൂര്‍ ചേമ്പര്‍ ഒഫ് കൊമേഴ്സ് പ്രസിഡന്റ് ടി.ആര്‍ വിജയകുമാര്‍, തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സോണി സി. എല്‍, മ്യൂസിക് ഡയറക്ടര്‍ അല്‍ഫോണ്‍സ്, ദിവ്യഹൃദയാശ്രമം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.അടുത്ത സ്നേഹ സംഗമം ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടത്തും. ജോയ് ഹോം പദ്ധതിയുടെ ഗുണഭോക്താക്കളായ 130 കുടുംബങ്ങള്‍ സ്വന്തം ഭവനങ്ങളില്‍ താമസം ആരംഭിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News