കരിപ്പൂര്‍ റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയായി; പകല്‍ നിയന്ത്രണം ഒഴിവാക്കി
മുമ്പ് 10 മുതല്‍ വൈകിട്ട് 6 വരെ റണ്‍വേ അടച്ചിട്ടിരുന്നു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നവീകരിച്ച റണ്‍വേ മുഴുസമയ സര്‍വിസുകള്‍ക്കായി തുറന്നുകൊടുത്തു. ഇതോടെ പ്രവര്‍ത്തനസമയം 24 മണിക്കൂറായി പുനഃസ്ഥാപിച്ചു.
റണ്‍വേ ഭാഗികമായി അടച്ചിട്ടിരുന്നു
നേരത്തെ നവീകരണ ജോലികള്‍ക്കായി പകല്‍ 10 മുതല്‍ വൈകിട്ട് ആറുവരെ റണ്‍വേ അടച്ചിട്ടിരുന്നു. ജനുവരി 15നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ ഭാഗികമായി അടച്ചിട്ടത്. ഇതുമൂലം വിമാന സര്‍വിസുകള്‍ രാത്രികാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു.
ആറു മാസമെടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഹജ്ജ് സര്‍വിസിനായി റണ്‍വേ തുറന്നുകൊടുത്തിരുന്നു.റണ്‍വേയിലെ ടാറിംഗ് മാറ്റിസ്ഥാപിക്കല്‍, പ്രതലം ബലപ്പെടുത്തല്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയുടെ പ്രവൃത്തികളാണ് പൂര്‍ത്തകരിച്ചത്.