ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 10

Update: 2019-10-10 04:56 GMT

1. ജില്ലാ ബാങ്കുകളെ ലയിപ്പിച്ചുള്ള കേരള ബാങ്കിന്ആര്‍ബിഐ അനുമതി

സംസ്ഥാനത്തെ സഹകരണ ബാങ്കില്‍ കേരളത്തിലെ എല്ലാ ജില്ലാ ബാങ്കുകളെയും ലയിപ്പിച്ചു കേരള ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. മലപ്പുറം ഒഴികെ 13 ജില്ലകളും ലയനപ്രമേയം അംഗീകരിച്ചു. ഇത് യാഥാര്‍ത്ഥ്യമായാല്‍ 825 ബ്രാഞ്ചുകളുമായി കേരളപ്പിറവി ദിനത്തില്‍ കേരള ബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.

2. ബിപിസിഎല്‍; ഓഹരി വില്‍പ്പനയ്ക്ക് നിയമോപദേശം തേടും

ഭാരത് പെട്രോളിയം കോര്‍പ്പറേഷനിലെ (ബിപിസിഎല്‍) കേന്ദ്ര സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്നതു സംബന്ധിച്ച തീരുമാനം കൂടുതല്‍ നിയമോപദേശത്തിന് വിടുന്നു. ഓഹരി വില്‍പ്പന സംബന്ധിച്ച 2003 ലെ സുപ്രീം കോടതി ഉത്തരവും ഇനിയും നിയമ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യതകളും കണക്കിലെടുത്താണ് കൂടുതല്‍ നിയമോപദേശം തേടുന്നത്.

3. ലോക ഇക്കണോമിക് ഫോറത്തില്‍ പിന്നിലായി ഇന്ത്യ

ആഗോള മത്സരാധിഷ്ടിത സമ്പദ്‌വ്യവസ്ഥ സൂചികയില്‍ (global competitiveness index) ആദ്യ 10 സ്ഥാനം നഷ്ടപ്പെടുത്തി ഇന്ത്യ. നിരവധി ലോകരാജ്യങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തിയപ്പോള്‍ ഇന്ത്യ 68 സ്ഥാനത്തേക്ക് താഴ്ന്നു.

4. പി.എച്ച്.കുര്യന്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) യുടെ ചെയര്‍മാനായി നിയമിതനായി. അഡ്വ. പ്രീത പി മേനോന്‍, എന്‍ജിനീയറിംഗ് വിദഗ്ധന്‍ മാത്യു ഫ്രാന്‍സിസ് എന്നിവര്‍ അംഗങ്ങളുമായി. നിയമവിരുദ്ധ നിര്‍മാണങ്ങളും വില്‍പ്പനയും തടയാന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

5. ലക്ഷ്മി വിലാസ്- ഇന്ത്യ ബുള്‍സ് ലയനം റിസര്‍വ് ബാങ്ക് തള്ളി

ലക്ഷ്മി വിലാസ് ബാങ്കില്‍ ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലയിക്കുന്നതിന് ആര്‍ബിഐ അനുമതി നല്‍കിയില്ല. ഇന്ത്യ ബുള്‍സ് ഹൗസിംഗ്, സഹോദര സ്ഥാപനമായ ഇന്ത്യ ബുള്‍സ് കൊമേഴ്‌സ്യല്‍ ക്രെഡിറ്റ് എന്നീ സ്ഥാപനങ്ങളാണ് ലക്ഷ്മി വിലാസുമായി ലയിക്കാനിരുന്നത്. ഇതാണ് ആര്‍ബിഐ തള്ളിയത്.

Similar News