ഡ്രൈവിംഗ് ലൈസന്‍സ് ഇനി എടിഎം കാര്‍ഡ് സ്റ്റൈലില്‍

പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പര്‍ ലൈസന്‍സിന് പകരം എ.ടി.എം കാര്‍ഡിന്റെ വലുപ്പത്തിലാണ് കാര്‍ഡുകള്‍ തയാറാക്കുക

Update:2023-03-28 16:55 IST

സ്മാര്‍ട്ട് ലൈസന്‍സ് സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫിസുകളില്‍ നടപ്പാക്കിയ സംവിധാനം വിജയം കണ്ടതോടെയാണ് കേരളമൊന്നാകെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് പേപ്പര്‍ ലൈസന്‍സിന് പകരം എ.ടി.എം കാര്‍ഡിന്റെ വലുപ്പത്തിലാണ് കാര്‍ഡുകള്‍ തയാറാക്കുക. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിക്കുന്ന മാനദണ്ഡം അനുസരിച്ചാണ് നടപടി. ഇതേ മാതൃകയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കുന്നതിന്റെ സാധ്യതയും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു വരികയാണ്.

Tags:    

Similar News