കേരളത്തിലും അടച്ചുപൂട്ടല്‍

Update: 2020-03-23 14:17 GMT

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കും. പൊതു ഗതാഗതം ഉണ്ടാകില്ല.അത്യാവശ്യ സാധനങ്ങളും മരുന്നും ലഭ്യമാകും.

തമിഴ്നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കും. അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് അനുവദിക്കുക. ചരക്ക് കടത്തിന് യാതൊരു തടസമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് തന്നു. നാളെ വൈകിട്ട ആര്‍ മണിയോടെയാണ് നിരോധനാജ്ഞ നിലവില്‍ വരുന്നത്.

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളും മാര്‍ച്ച് 24 അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെക്കും. എന്നുവരെയാണ് നിയന്ത്രണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.വിമാനങ്ങള്‍ ചൊവ്വാഴ്ച രാത്രി 11. 59 നു മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ നിര്‍ത്തിവച്ചിരുന്നു. മാര്‍ച്ച് 31-ാം തീയതി വരെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വെച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണമായും അടച്ചിടുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഛണ്ഡീഗഡ്, ഡല്‍ഹി, ഗോവ, ജമ്മു, നാഗാലാന്റ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ബംഗാള്‍, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ത്രിപുര, തെലങ്കാന, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ലഡാക്ക് എന്നീ പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News