സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ്

Update: 2019-01-07 12:07 GMT

ഹര്‍ത്താല്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെ മറവില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ തടയൽ ഓര്‍ഡനന്‍സ് 2019 പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 

ഹര്‍ത്താലിന്റെയും ബന്ദിന്റെയും മറ്റും മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനു തുല്യമാണ് സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നത്. അക്രമത്തിന് നേതൃത്വം കൊടുത്തവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കും.

സംവരണം സ്വാഗതാര്‍ഹം

മുന്നേക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

കേരളാ ബാങ്ക്

സഹകരണ നിയമത്തിൽ ഭേദഗതി വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളാ ബാങ്ക് രൂപികരണത്തിനായി ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്നാക്കുന്നതാണ് ഭേദഗതി.

Similar News