കേരളത്തിന് വീണ്ടുമൊരു 'വന്ദേ ഭാരത്' കൂടി ലഭിക്കുമെന്ന് ബി.ജെ.പി നേതാവ്
കാസര്‍ഗോഡ്-തിരുവനന്തപുരം റൂട്ടില്‍ തന്നെയാണ് പുതിയ സര്‍വീസ്
കാസര്‍ഗോഡ്-തിരുവനന്തപുരം റൂട്ടിലോടുന്ന 'വന്ദേഭാരത്' എക്‌സ്പ്രസിന് മികച്ച പ്രതികരണം ലഭിച്ചതോടെ വീണ്ടുമൊരു ട്രെയിന്‍ അനുവദിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇതേകുറിച്ച് ഉറപ്പുനല്‍കിയതായും പ്രഖ്യാപം ഉടനുണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വന്ദേ ഭാരതിലെ തിരക്കിനെ തുടര്‍ന്നാണ് അതേ റൂട്ടില്‍ കേന്ദ്രം ഒരു ട്രെയിന്‍ കൂടി അനുവദിക്കുന്നത്.
റെയില്‍വേയുടെ കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസാണ് കേരളത്തിലേത്. കാസര്‍ഗോഡ്-തിരുവനന്തപുരം റൂട്ടില്‍ 183 ശതമാനമാണ് ഒക്യുപെന്‍സി നിരക്ക്. തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടില്‍ 176 ശതമാനം ഒക്യുപെന്‍സിയുണ്ട്. നല്ല തിരക്കനുഭവപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
അതേസമയം, മാംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ വന്ദേ ഭാരത് കൊണ്ടുവരാന്‍ റെയില്‍വേ താതപര്യം കാണിക്കുന്നുണ്ടെങ്കിലും പാലക്കാട് ഡിവിഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാല്‍ തീരുമാനമായിട്ടില്ല. കൂടാതെ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത് ഓടിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് മൊത്തം 23 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞമാസമാണ് അഞ്ച് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടിതുടങ്ങിയത്.