കൃഷ്ണ തുളസി കഫ് സിറപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.എം. ബാബു അന്തരിച്ചു
എം.വി.എം ആയുര്‍വേദിക് റിസര്‍ച്ച് ലാബിന്റെ സ്ഥാപകനായിരുന്നു
എം.വി.എം ആയുവേദിക് റിസര്‍ച്ച് ലാബിന്റെ സ്ഥാപകനും കൃഷ്ണ തുളസി കഫ് സിറപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ.എം. ബാബു അന്തരിച്ചു. 71 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലം പൂയപ്പള്ളി മരുതമണ്‍പള്ളി ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ നടക്കും.
തെക്കന്‍ കേരളത്തിലെ പ്രശസ്ത ആയുര്‍വേദ ഫിസിഷ്യനായിരുന്ന പിതാവ് മാണി വൈദ്യന്റെ സ്മരണാര്‍ത്ഥമാണ് കെ.എം ബാബു 1991-ല്‍ എം.വി.എം ആയുര്‍വേദിക് റിസര്‍ച്ച് ലാബ് സ്ഥാപിച്ചത്.
അഞ്ച് തലമുറകളായി കൈമാറി വന്ന ആയുര്‍വേദ കുടുംബ പാരമ്പര്യത്തിന്റെ മൂല്യങ്ങളും അറിവും പുതിയ കാലത്ത് ഉപയോഗ പ്രദമാകുന്ന രീതിയില്‍ അവതരിപ്പിക്കുന്നതായിരുന്നു കൃഷ്ണ തുളസി കഫ് സിറപ്പ് ഉള്‍പ്പെടെയുള്ള എം.വി.എം വികസിപ്പിച്ചെടുത്ത ഓരോ മരുന്നും.