നെടുമ്പാശേരിയില്‍ വെള്ളം കുറഞ്ഞു; ഞായറാഴ്ച സര്‍വീസ് പുനരാരംഭിക്കുന്നു

Update: 2019-08-10 08:23 GMT

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ മഴവെള്ളം നിറഞ്ഞതോടെ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വെള്ളം ഇറങ്ങിത്തുടങ്ങി, ഓഗസ്റ്റ് 11 ന് സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ പൂര്‍ണമായും സുരക്ഷിതമാണെന്നും ശുചീകരണപ്രവര്‍ത്തനം ആരംഭിച്ചതായും എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. 

മഴവെള്ളം നിറഞ്ഞതോടെ പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍തോട്ടില്‍ നിന്നും സിയാല്‍ റണ്‍വേയിലേക്ക് വെള്ളം കയറിയതാണ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയത്. റണ്‍വേ അടച്ചിട്ടതിനാല്‍ 250 ലേറെ രാജ്യാന്തര -ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പരമാവധി ഫ്‌ളൈറ്റ് സര്‍വീസുകളും അധികപണം ഈടാക്കാതെ ടിക്കറ്റിങ് സംവിധാനവും റദ്ദാക്കലും ഏര്‍പ്പെടുത്തിയിരുന്നു. റണ്‍വേ സുരക്ഷിതമാക്കിയെങ്കിലും ഞായറാഴ്ച (11-08-2019) പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയുള്ളു. മറ്റ് ഫ്‌ളൈറ്റ് വിവരങ്ങള്‍ക്ക് അതാത് എയര്‍ലൈന്‍ കമ്പനികളുടെ കസ്റ്റമര്‍ സൊല്യൂഷന്‍സുമായി ബന്ധപ്പെടുക.

https://www.facebook.com/CochinInternationalAirport/photos/a.304673419552869/2472351456118377/?type=3

Similar News