'ഇങ്ങനെ പോയാല്‍' കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടയിലാകും! മുന്നറിയിപ്പുമായി കാലാവസ്ഥാ റിപ്പോര്‍ട്ട്

ഐപിസിസിയുടെ കാലാവസ്ഥാ വ്യതിയാന പഠന റിപ്പോര്‍ട്ടും നാസയും പറയുന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുകള്‍ ഇവയാണ്.

Update:2021-08-12 18:14 IST

ലോകം കാണാനിരിക്കുന്നത് ഇതുവരെ ദൃശ്യമായിട്ടില്ലാത്ത കാലാവസ്ഥാവ്യതിയാനമായിരിക്കുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ (IPCC) റിപ്പോര്‍ട്ട് പറയുന്നു. കാലാവസ്ഥയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളികളാണ് ഭാവിയില്‍ നേരിടേണ്ടി വരിക എന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊച്ചി, മുംബൈ, ചെന്നൈ ഉള്‍പ്പെടെ ആറ് തുറമുഖ നഗരങ്ങള്‍ ഇങ്ങനെ പോയാല്‍ വെള്ളത്തിനടിയിലാകുമെന്നും നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള മുന്നറിയിപ്പും പുതിയ ഐപിസിസി റിപ്പോര്‍ട്ട് നല്‍കുന്നു.
മാറുന്ന കാലാവസ്ഥാവ്യതിയാനങ്ങളോട് പൊരുത്തപ്പെടാവുന്ന നിലയിലല്ല ഇന്ത്യയിലെ പല നഗരങ്ങളുമുള്ളത്. ഇതില്‍ കൊച്ചിയും ഉള്‍പ്പെടുന്നു. സമുദ്രനിരപ്പിനടിയിലേക്ക് പോയേക്കാവുന്ന തരത്തിലാകും കാലാവസ്ഥ മോശമായി മുന്നോട്ട് പോയാല്‍ വന്നു ചേരുക എന്ന മുന്നറിയിപ്പാണ് ഐപിസിസി വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച (ആഗസ്റ്റ് 9, 2021) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 21-ആം നൂറ്റാണ്ടിലുടനീളം തുടര്‍ച്ചയായി കടല്‍നിരപ്പ് ഉയരാനിടയുള്ളതിനാല്‍ തീരപ്രദേശങ്ങള്‍ ഇടയ്ക്കിടെയുള്ള രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പറയുന്നു. തീവ്രമായ സമുദ്രനിരപ്പ് തീരദേശ മണ്ണൊലിപ്പിന് കാരണമാവുകയും ചെയ്യുന്നു.
മുമ്പ് 100 വര്‍ഷത്തിലൊരിക്കല്‍ സംഭവിച്ചത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ എല്ലാ വര്‍ഷവും സംഭവിക്കാമെന്നും മുന്നറിയിപ്പ് പറയുന്നു. ഐപിസിസി യുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) സമുദ്രനിരപ്പ് അളക്കുന്നതിനുള്ള പ്രൊജക്ഷന്‍ ടൂളും സജ്ജമാക്കിയിട്ടുണ്ട്.
ഈ ഡാറ്റയില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച്, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മുംബൈ, ചെന്നൈ, കൊച്ചി, വിശാഖപട്ടണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ 12 തീരദേശ നഗരങ്ങള്‍ സമുദ്രനിരപ്പ് ഉയരുമെന്ന ഭീഷണി നിലനില്‍ക്കുന്നു.
കൊച്ചി - ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അറബിക്കടലില്‍ 2.32 അടിയോളം താഴ്ചയിലായേക്കാം മുംബൈ നഗരം.
മുംബൈ - അറബിക്കടലില്‍ രണ്ട് അടിയോളം താഴ്ചയിലായേക്കാം മുംബൈ നഗരമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ചെന്നൈ - സുസ്ഥിരമായ വികസനത്തിനായുള്ള ശ്രമങ്ങള്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍, ചെന്നൈ നഗരം കടലില്‍ മുങ്ങിപ്പോകുന്നതിന്റെ വക്കിലാണ്. നാസയുടെ സമുദ്രനിരപ്പ് പ്രൊജക്ഷന്‍ ടൂള്‍ അനുസരിച്ച്, നഗരം 1.87 അടി വെള്ളത്തിനടിയിലാകാനുള്ള ഗുരുതരമായ അപകടത്തെ കാത്തിരിക്കുകയാണ്.
വിശാഖപ്പട്ടണം - ആന്ധ്രാപ്രദേശിലെ ക്ലീന്‍ ബീച്ചായ വിശാഖപട്ടണം 1.77 അടി താഴ്‌ന്നേക്കാം.
ഭാവ്‌നഗര്‍ (2.70 അടി), മോര്‍മുഗാവോ (2.06 അടി), ഓഖ 1.96 (അടി), പരദീപ് (1.93 അടി), തൂത്തുക്കുടി (1.9 അടി), കാണ്ട്‌ല (1.87 അടി), മംഗലാപുരം (1.87 അടി), ഖിദിര്‍പൂര്‍ (0.49 അടി) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ്.


വരാന്‍ പോകുന്നത് വന്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലം; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

Tags:    

Similar News