സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമകേരള പുരസ്‌കാരങ്ങളില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിക്കും മമ്മൂട്ടിക്കും അംഗീകാരം

കേരളജ്യോതി പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക്

Update:2022-11-01 13:03 IST

കേരള സര്‍ക്കാരിന്റെ പ്രഥമ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ  കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് കേരളശ്രീ അംഗീകാരം. വ്യവസായ ലോകത്തെ സമഗ്ര സംഭാനകള്‍ക്കൊപ്പം സാമൂഹ്യ പ്രതിബന്ധതയോടുകൂടിയുള്ള സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ്   വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് അംഗീകാരം. മമ്മൂട്ടി, ഓംചേരി, ടി മാധവ മേനോന്‍ എന്നിവര്‍ക്കാണ് കേരള പ്രഭ പുരസ്‌കാരം ലഭിച്ചത്.

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങള്‍. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ട് പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ച് പേര്‍ക്കുമാണു നല്‍കുന്നത്.

എം ടി വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്‍, പി ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ.സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരന്‍, വിജയലക്ഷ്മി മുരളീധരന്‍ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

കേരള ജ്യോതി

എം.ടി. വാസുദേവന്‍ നായര്‍ (സാഹിത്യം)

കേരള പ്രഭ

പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)

ഓംചേരി എന്‍.എന്‍. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സര്‍വീസ്)

ടി. മാധവമേനോന്‍ (സിവില്‍ സര്‍വീസ്, സാമൂഹ്യ സേവനം)

കേരള ശ്രീ

കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)

ഡോ. ബിജു(ശാസ്ത്രം)

ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)

കാനായി കുഞ്ഞിരാമന്‍ (കല)

എം.പി. പരമേശ്വരന്‍ (ശാസ്ത്രം, സാമൂഹ്യ സേവനം)

വിജയലക്ഷ്മി മുരളീധരന്‍ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)

Tags:    

Similar News