ആറുമാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല; വയനാട് ദുരന്തത്തില്‍ സഹായഹസ്തവുമായി കെ.എസ്.ഇ.ബി
1,139 ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും
വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടമായവര്‍ക്ക് സഹായവുമായി കെ.എസ്.ഇ.ബി. അടുത്ത ആറുമാസത്തേക്ക് ദുരന്തമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകള്‍ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ.കെ. നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്കാണ് ആറുമാസത്തേക്ക് ഇളവ് അനുവദിച്ചത്. 1,139 ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. ഇക്കാലയളവില്‍ പഴയ കുടിശിക പിരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.