നാലാംഘട്ട ലോക്ഡൗണ്‍ വ്യത്യസ്തമായിരിക്കുമെന്ന് പ്രധാനമന്ത്രി; പ്രഖ്യാപനം 18 ന് മുമ്പ്

Update: 2020-05-12 15:52 GMT

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനുപിന്നാലെ നാലാം ഘട്ട ലോക്ഡൗണിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി. ഇന്ത്യ ഇതുവരെ കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്തമായതാകും നാലാംഘട്ട ലോക്ഡൗണ്‍ എന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഈ മാസം 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.

കൊറോണ വൈറസ് ഏറെ കാലം നമ്മോടൊപ്പമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരും വിദഗ്ധരും പറയുന്നത്. എന്നാല്‍ ബിസിനസും ജോലിയും ജീവിതവുമൊന്നും പൂര്‍ണമായി അടച്ചിടാന്‍ സാധിക്കില്ല. കൊറോണയെ ചുറ്റിപ്പറ്റി മാത്രം ജീവിക്കാനും പറ്റില്ല. അതുകൊണ്ടുതന്നെ നാലാംഘട്ട ലോക്ക് ഡൗണ്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും.

പുതിയ നിയമങ്ങളാകും നാലാംഘട്ടത്തിനുണ്ടാകുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെയ് 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുള്ള നിയന്ത്രണങ്ങളാണ് നാലാംഘട്ട ലോക്ക്ഡൗണിലുണ്ടാകുക.

Read More: 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News