ഇന്നു നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 3

Update: 2019-10-03 04:46 GMT

1. ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ക്കുന്നു; ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി മഹീന്ദ്രാ ഗ്രൂപ്പ് നയിക്കും

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും മഹിന്ദ്രയും ഒന്നിക്കുന്നു. ഫോര്‍ഡ് ഇന്ത്യയുടെ 49 ശതമാനം ഓഹരികളാണ് ഫോര്‍ഡ് സ്വന്തമാക്കിയത്. 275 മില്യണ്‍ ഡോളര്‍ പദ്ധതിയുടെ കരാറിലാണ് ഇരുകമ്പനികളും ഒപ്പുവെച്ചത്. കരാര്‍ പ്രാകാരം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി മഹീന്ദ്രാ ഗ്രൂപ്പ് നയിക്കും.

2. ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവെന്ന് കണക്കുകള്‍

ജിഎസ്ടി(ചരക്കു സേവന നികുതി) യില്‍ 19 മാസത്തിനിടെ ഏറ്റവും കുറഞ്ഞ വരുമാനം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഈമാസം ജിഎസ്ടി വരുമാനം 2.67 ശതമാനമായി കുറഞ്ഞ് 91,916 കോടിയിലെത്തി. ഇക്കാലയളവില്‍ ആകെ ജിഎസ്ടിയില്‍ സിജിഎസ്ടി 16,630 കോടിയും എസ്ജിഎസ്ടി 22,598 കോടിയും ഐജിഎസ്ടി 45,069 കോടിയും സെസ് 7620 കോടിയുമാണ് പിരിച്ചെടുത്തതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

3. ടെക്‌നോപാർക്ക് സ്റ്റാർട്ടപ്പിന് 200 കോടി രൂപയുടെ നിക്ഷേപം

ടെക്‌നോപാർക്കിൽ നാലു വർഷം മുൻപ് തുടങ്ങിയ 'കെയർ സ്റ്റാർക്ക്' എന്ന സ്റ്റാർട്ടപ്പിന് 200 കോടി രൂപയുടെ നിക്ഷേപം. യുഎസിലെ സ്റ്റെഡ് വ്യൂ കാപിറ്റൽ ഡെൽറ്റ ഡെന്റൽ എന്നീ കമ്പനികളാണ് കേരളത്തിൽ ഒരു സ്റ്റാർട്ടപ്പിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയിരിക്കുന്നത്.

4. ഫെഡറല്‍ ബാങ്കും സ്പീഡ് മണി ട്രാന്‍സ്ഫര്‍ ജപ്പാന്‍ കെകെയും കൈകോര്‍ക്കുന്നു; ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാം

ജാപ്പനീസ് ധനകാര്യ സ്ഥാപനമായ സ്പീഡ് മണി ട്രാന്‍സ്ഫര്‍ ജപ്പാന്‍ കെകെ(എസ്എംടിജെ)യും കേരളത്തിന്റെ സ്വന്തം ബാങ്കായ ഫെഡറല്‍ ബാങ്കുമായി കൈകോര്‍ത്ത് അതിവേഗ പണമയക്കല്‍ സാധ്യമാക്കുന്നു. മൊബൈല്‍ ആപ് ഉപയോഗിച്ചും ജപ്പാനിലെ ടോക്യോ, റൊപോംഗി, നഗോയ എന്നീ നഗരങ്ങളിലെ എസ്എംടിജെ ശാഖകളില്‍ നേരിട്ടെത്തിയും മൊബീല്‍ ആപ്പുപയോഗിച്ചും ഇന്ത്യയിലേക്ക് വേഗം പണമയയ്ക്കാം.

5. നിഷ്‌ക്രിയ ആസ്തി മറയ്ക്കാനായി പിഎംസി ഉണ്ടാക്കിയത് 21,049 വ്യാജ അക്കൗണ്ടുകള്‍

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് (പിഎംസി), എച്ച്.ഡി.ഐ. എല്ലുമായി ബന്ധപ്പെട്ട നിഷ്‌ക്രിയ ആസ്തി മറയ്ക്കാനായി 21,049 വ്യാജ അക്കൗണ്ടുകള്‍ ുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമായത്.

Similar News