മാരുതി സുസുക്കി വാഹന ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത; എല്ലാ വാഹനങ്ങൾക്കും വാറന്റി നീട്ടി നൽകുന്നു

സ്റ്റാൻഡേർഡ് വാറന്റി 1,00,000 കിലോമീറ്ററായി ഉയര്‍ത്തി

Update:2024-07-10 12:56 IST

Image : Maruti Suzuki / website 

രണ്ട് വർഷം അല്ലെങ്കിൽ 40,000 കി.മീ ആയിരുന്ന സ്റ്റാൻഡേർഡ് വാറന്റി, മൂന്ന് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്ററായി (ഏതാണോ ആദ്യം) വർദ്ധിപ്പിച്ചതായി മാരുതി സുസുക്കി അറിയിച്ചു. എൻജിൻ, മെക്കാനിക്കൽ ഘടകങ്ങൾ, ഇലക്ട്രിക്കൽ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ എന്നിവയ്ക്ക് ദീർഘകാല കവറേജ് നൽകുന്നതാണ് പുതിയ സ്റ്റാൻഡേർഡ് വാറന്റി. 11 ഉയർന്ന മൂല്യമുള്ള വാഹന ഘടകങ്ങളിലേക്ക് വാറന്റി കവറേജ് വിപുലീകരിച്ചിട്ടുണ്ട്.
അംഗീകൃത സേവന കേന്ദ്രങ്ങളിൽ സൗജന്യ അറ്റകുറ്റപ്പണികൾ നടത്താം
വാറന്റി കാലയളവിലുടനീളം ഇന്ത്യയില്‍ എവിടേയും മാരുതി സുസുക്കിയുടെ അംഗീകൃത സേവന കേന്ദ്രങ്ങളിൽ സൗജന്യ അറ്റകുറ്റപ്പണികൾക്ക് പ്രവേശനം ലഭിക്കുന്നതാണ്. ആറ് വർഷം വരെ അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെ (ഏതാണോ നേരത്തെ അത്) കവർ ചെയ്യുന്നതിനുള്ള വിപുലീകൃത വാറന്റി ഓപ്ഷനും കമ്പനി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു.
ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാൻഡേർഡ് വാറന്റി കവറേജ് മൂന്ന് വർഷമായി അല്ലെങ്കിൽ 1,00,000 കിലോമീറ്ററായി ഉയർത്തിയതെന്ന് എം.എസ്.ഐ.എൽ മാർക്കറ്റിംഗ് & സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു. കൂടാതെ ആറ് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെയുളള വിപുലീകൃത വാറന്റി പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. നാലാം വർഷ, അഞ്ചാം വർഷ വാറന്റി പാക്കേജുകളുടെ വ്യാപ്തിയിലും കമ്പനി പരിഷ്കാരം കൊണ്ടു വന്നിട്ടുണ്ട്.
മെച്ചപ്പെടുത്തിയ സ്റ്റാൻഡേർഡ് വാറന്റിയും പുതുക്കിയ വിപുലീകൃത വാറന്റി പാക്കേജുകളും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും സംതൃപ്തിയും പ്രദാനം ചെയ്യുന്നതാണ്. ഇത് ആത്യന്തികമായി മാരുതി സുസുക്കി വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രേരണ നല്‍കുന്നതാണെന്നും പാർത്ഥോ ബാനർജി പറഞ്ഞു.
Tags:    

Similar News