മാസ്റ്റര്‍കാര്‍ഡ്: അജയ് ബംഗ ചെയര്‍മാന്‍ സ്ഥാനത്തേക്ക്

Update: 2020-02-26 10:55 GMT

മാസ്റ്റര്‍കാര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജയ് ബംഗ അടുത്ത ജനുവരി ഒന്നിനു സ്ഥാനമൊഴിയുമെന്ന് കമ്പനി അറിയിച്ചു. ചീഫ് പ്രൊഡക്ട് ഓഫീസര്‍ മൈക്കല്‍ മീബാക്കിന്‍ സിഇഒ ആയിരിക്കും പിന്‍ഗാമി. ബംഗ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി പുതിയ ചുമതലയേല്‍ക്കും.

റിച്ചാര്‍ഡ് ഹെയ്തോര്‍ന്ത്വൈറ്റ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വിരമിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. പ്രമുഖ യുഎസ് കാര്‍ഡ് നെറ്റ്വര്‍ക്കിന്റെ സിഇഒ ആയി ഏറ്റവും കൂടുതല്‍ കാലം കമ്പനിയുടെ വളര്‍ച്ചയെ നയിച്ച ബംഗ, പ്രധാനമായും കാര്‍ഡുകള്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകളില്‍ നിന്ന് നിരവധി വ്യത്യസ്ത പേയ്മെന്റ് സാങ്കേതികവിദ്യകളിലേക്ക് മാസ്റ്റര്‍കാര്‍ഡിനെ മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിജയം കൊയ്തയാളാണ്. 2008-09 സാമ്പത്തിക പ്രതിസന്ധിക്ക് തൊട്ടുപിന്നാലെ കമ്പനിയുടെ ചുമതല ഏറ്റെടുത്ത ഈ ഇന്ത്യന്‍ വംശജന് തന്റെ ഭരണകാലത്ത് പേയ്മെന്റ് പ്രോസസറിന്റെ വരുമാനം മൂന്നിരട്ടിയാക്കാന്‍ കഴിഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News