മാര്‍ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് ഒറ്റരാത്രി കൊണ്ട് 1.7 ലക്ഷം കോടി രൂപ
മെറ്റ പ്ലാറ്റ്‌ഫോം കമ്പനിയുടെ നാലാം പാദവാര്‍ഷിക ഫലം പുറത്തുവന്നപ്പോള്‍ മുതല്‍ ഫെയ്‌സ്ബുക്കിന് കഷ്ടകാലം.
മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിനും ഫെയ്‌സ്ബുക്കിനും കഷ്ടകാലങ്ങളുടെ ദിവസങ്ങളാണ്. ഫെയ്‌സ്ബുക്ക് ആസ്തി ഇടിവ് നേരിട്ടപ്പോള്‍ സക്കര്‍ബര്‍ഗ് തകര്‍ത്തത് തന്റെ കോടീശ്വരപ്പട്ടികയിലെ മുന്നിലെ സ്ഥാനവും. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് അനുസരിച്ച്, സക്കര്‍ബര്‍ഗിന്റെ ആസ്തി 120.6 ബില്യണ്‍ ഡോളറില്‍ നിന്ന് 97 ബില്യണ്‍ ഡോളറായി കുറയും. 2015 ജൂലൈയ്ക്ക് ശേഷം ആദ്യമായി അതിസമ്പന്നരിലെ ആദ്യ 10 പേരുടെ പട്ടികയില്‍ നിന്ന് അദ്ദേഹം പുറത്താക്കും.
ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂല്യം 20 ശതമാനത്തിലേറെ ഇടിഞ്ഞു. പ്രധാന ഓഹരി ഉടമയെന്ന നിലയില്‍ സക്കര്‍ബര്‍ഗിന് തന്നെയാണ് ഇത് തിരിച്ചടിയായത്.
ഒറ്റ ദിവസം കൊണ്ട് സക്കറിന്റെ സ്വകാര്യ സമ്പാദ്യത്തിലെ 1.7 ലക്ഷം കോടി രൂപയാണ് മാഞ്ഞുപോയത്. കമ്പനിയുടെ നാലാം പാദവാര്‍ഷിക ഫലം പുറത്തുവന്നപ്പോള്‍ മുതലാണ് കഷ്ടകാലവും തുടങ്ങിയത്. തൊട്ടുമുന്‍ ത്രൈമാസത്തിനേക്കാള്‍ ഫേസ്ബുക്കിന്റെ പ്രതിദിന ആക്ടിവ് ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതാണ് ഓഹരി വിലയെ സ്വാധീനിച്ചത്.
തൊട്ടുമുന്‍ ത്രൈമാസത്തില്‍ ഫേസ്ബുക്കിന്റെ ആഗോളതലത്തിലെ പ്രതിദിന ആക്ടീവ് ഉപയോക്താക്കള്‍ 1.930 ബില്യണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ റിസര്‍ട്ട് പുറത്തുവന്ന ത്രൈമാസത്തില്‍ ഇത് 1.929 ബില്യണ്‍ ആണ്.
3.84 ഡോളറാണ് ഒരു ഓഹരിക്ക് വരുമാനം പ്രതീക്ഷിച്ചതെങ്കിലും കൊടുക്കാനാവുക 3.67 ഡോളര്‍ മാത്രമാണ്. പ്രതീക്ഷിച്ച വരുമാനം 33.4 ബില്യണ്‍ ഡോളറായിരുന്നു. ഇത് 33.67 ബില്യണ്‍ ഡോളറായി. ഫെയ്‌സ്ബുക്കിന്റെ പ്രതിദിന ആക്ടീവ് ഉപഭോക്താക്കളുടെ എണ്ണം 1.95 ബില്യണാണ് പ്രതീക്ഷിച്ചത്. കിട്ടിയതാകട്ടെ 1.93 ബില്യണ്‍ മാത്രം.