'മെട്രോമാന്‍' ഇ. ശ്രീധരന്‍ ബി.ജെ.പിയിലേക്ക്
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത
മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തുന്ന വിജയയാത്രയില്‍ പങ്കെടുത്ത് അദ്ദേഹം അംഗത്വമെടുക്കും. ശ്രീധരനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെപി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് ഇ. ശ്രീധരന്‍ പ്രതികരിച്ചത്. ഇപ്പോള്‍ തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നത് പോലെയാണ്. ഇനി പാര്‍ട്ടി അംഗത്വം സ്വീകരിച്ചാല്‍ മതിയാകും. കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണം. ഒന്‍പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.