പൗരത്വ ബില്ല് ദുഃഖകരം, മോശം : സത്യ നദെല്ല

Update: 2020-01-14 07:08 GMT

ഇന്ത്യ നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല.മാന്‍ഹട്ടില്‍ നടന്ന എഡിറ്റേഴ്‌സ് മീറ്റിലാണ് പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ഇന്ത്യയില്‍ ആളിക്കത്തുന്നതിനിടെയാണ് നദെല്ലയുടെ പ്രതികരണം.

'ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ദുഃഖകരവും മോശവുമാണെന്നാണ് കരുതുന്നത്. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ ഒരു കുടിയേറ്റക്കാരന്‍ ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ ആകുന്നതോ ഇന്ത്യയില്‍ അടുത്ത യൂണികോണ്‍ സംരംഭം സൃഷ്ടിക്കുന്നതോ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു നദെല്ലയുടെ വാക്കുകളെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബസ്സ്ഫീഡ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്ത് പറഞ്ഞു.

ബഹുസ്വരതയുള്ള ഇന്ത്യന്‍ സംസ്‌കാരത്തിലാണ് താന്‍ വളര്‍ന്നത്. അമേരിക്കയിലെ കുടിയേറ്റ അനുഭവത്തലാണ് താന്‍ രൂപപ്പെട്ടത്. ഒരു കുടിയേറ്റക്കാരന്‍ സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും വലിയ സംഭാവന നല്‍കുന്ന ഇന്ത്യയെ കുറിച്ചാണ് തന്റെ പ്രതീക്ഷയെന്നും നദെല്ല മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഹൈദരാബാദ് സ്വദേശിയായ നദെല്ല 2014 ഫെബ്രുവരി മുതല്‍ മൈക്രോസോഫ്ട് സിഇഒയാണ്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News