സംരംഭകത്വത്തിലേക്ക് പുതുതലമുറയെ കൈപിടിച്ചു നടത്താനുള്ള വലിയ ചുവടുവയ്പ്; ടൈക്കോണ്‍ കേരളയുടെ ഉദ്യമത്തിന് കൈയടിച്ച് മന്ത്രി കെ. രാജന്‍
കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ടൈക്കോണ്‍ കേരളയില്‍ നൂറുകണക്കിന് സംരംഭകരും ബിസിനസ് രംഗത്തെ ഉന്നതരും പങ്കെടുത്തു
സംസ്ഥാനത്തെ സംരംഭക മേഖലയിലേക്ക് പുതു തലമുറയെ ആകര്‍ഷിക്കാന്‍ ടൈകോണ്‍ കേരള നല്‍കുന്ന അവസരം വളരെ വലുതെന്ന് റവന്യു മന്ത്രി കെ.രാജന്‍. കേരളം സംരംഭകത്വത്തില്‍ മുന്നേറുമ്പോള്‍ ഇത്തരം സമ്മേളനങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ 'ടൈകോണ്‍ കേരള 2024 ന്റെ സമാപന ദിവസം ടൈ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരവധി പുതിയ സംരംഭകത്വ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2023 ഡിസംബറില്‍ അവതരിപ്പിച്ച ഭൂപതിവ് ചട്ടമുള്‍പ്പെടെയുള്ള പുതിയ നയമാറ്റങ്ങളിലൂടെ കേരളം സംരംഭകര്‍ക്ക് പ്രയോജനപ്രദമായ പദ്ധതികള്‍ അവതരിപ്പിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ എട്ട് ഇന്‍ഡിക്കേഷനുകളും സ്വന്തമാക്കി വ്യവസായ സൗഹാര്‍ദ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തി.
പരിസ്ഥിതി സൗഹാര്‍ദവും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കിക്കൊണ്ടുള്ള വ്യവസായിക ക്ലസ്റ്ററുകള്‍ ത്വരിതപ്പെടുത്തിയും പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിച്ചും സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ വളര്‍ത്തിയും കേരളം സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസമായി കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ടൈക്കോണ്‍ കേരളയില്‍ നൂറുകണക്കിന് സംരംഭകരും ബിസിനസ് രംഗത്തെ ഉന്നതരും പങ്കെടുത്തു. മുന്‍ തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവും രണ്ടാംദിനത്തിലെ സെഷനില്‍ പങ്കെടുത്ത് സംരംഭകര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി.