എം.എം ലോറൻസ് അന്തരിച്ചു; വിടവാങ്ങുന്നത് പ്രമുഖ തൊഴിലാളി നേതാവ്

മുതിർന്ന സി.പി.എം നേതാവ്; മുൻ എൽ.ഡി.എഫ് കൺവീനർ

Update:2024-09-21 13:39 IST
മുതിർന്ന സി.പി.എം നേതാവും ഇടതു ജനാധിപത്യ മുന്നണി മുൻകൺവീനറുമായ എം.എം. ലോറൻസ് (95) അന്തരിച്ചു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ 12 മണി​യോടെയാണ് അന്ത്യം. വാർധക്യ സഹജമായ അസൂഖങ്ങളെ തുടർന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്നു.
തൊഴിലാളി സംഘടന നേതാവ് എന്ന നിലയിൽ ശ്രദ്ധേയമായ​ പ്രവർത്തനം നടത്തിയ മാടമാക്കൽ മാത്യു ലോറൻസ് എന്ന എം.എം ലോറൻസ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്ന് 1980-84ൽ ലോക്സഭാംഗമായിട്ടുണ്ട്. 1950ൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ രണ്ടു വർഷത്തോളവും അടിയന്തരാവസ്ഥക്കാലത്തും ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് ഏരിയ കമ്മിറ്റിയിലേക്ക് ഒരു ഘട്ടത്തിൽ തരംതാഴ്ത്തപ്പെട്ടുവെങ്കിലും പിന്നീട് സംസ്ഥാന കമ്മിറ്റിയിലെത്തി.
ഭാര്യ: പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ. സജീവൻ, സുജാത, അഡ്വ. എം.എൽ അബി, ആശ ലോറൻസ്.
Tags:    

Similar News