റിസർവ് ബാങ്കിന്റെ പുതിയ പ്രഖ്യാപനങ്ങൾ ഇവയാണ്
പലിശ നിരക്കിനു പുറമെ, യു.പി.ഐ, നെഫ്റ്റ് തുടങ്ങിയവയിലുമുണ്ട് തീരുമാനങ്ങൾ
♦ പലിശ നിരക്കുകളിൽ മാറ്റമില്ല, 6.5 ശതമാനം തന്നെ. വായ്പകൾക്കും നിക്ഷേപകർക്കും ഒരുപോലെ ഇതു ബാധകമാവും.
♦ യുപിഐ123പേ (UPI123Pay) ഇടപാട് പരിധി 5,000ൽ നിന്ന് 10,000 രൂപയാക്കി.
♦ യുപിഐ ലൈറ്റ് (UPILite) വാലറ്റിൽ സൂക്ഷിക്കാവുന്ന തുകയുടെ പരിധി 2,000ൽ നിന്ന് 5,000 രൂപയായി ഉയർത്തി. ഒറ്റ ഇടപാടിന്റെ പരിധി 1,000 രൂപ.
♦ നെഫ്റ്റ്, ആർജിടിഎസ് വഴിയുള്ള പണമിടപാടുകളിൽ ഗുണഭോക്താവിന്റെ പേര് ഉപയോക്താവിന് കാണാൻ കഴിയുന്ന രീതി ഉടനെ നടപ്പാക്കും.
♦ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വളർച്ചക്കായി മാനദണ്ഡങ്ങൾ അവഗണിക്കുന്ന രീതി തടയും.