കയറ്റം തുടരാന്‍ വിപണി, വിദേശികള്‍ വീണ്ടും വില്‍പനയില്‍, മ്യൂച്വല്‍ ഫണ്ടുകളുടെ പക്കല്‍ ധാരാളം പണം; ക്രൂഡ് ഓയിലും ഡോളറും താഴുന്നു
ആഗോള വിപണികള്‍ നല്‍കുന്ന സൂചനകളും പോസിറ്റീവാണ്
വിപണികള്‍ നേട്ടം തുടരുകയാണ്. വിദേശനിക്ഷേപകര്‍ വില്‍പനക്കാരാണെങ്കിലും മ്യൂച്വല്‍ ഫണ്ടുകളും ചില്ലറ നിക്ഷേപകരും വിപണിയെ പിടിച്ചുയര്‍ത്തുന്നു. മ്യൂച്ചല്‍ ഫണ്ടുകളുടെ പക്കല്‍ ധാരാളം പണം ഉള്ളതു വിപണിക്കു പ്രതീക്ഷ പകരുന്നു. ലാഭമെടുക്കലുകാരുടെ വില്‍പന സമ്മര്‍ദം ഇന്നും വിപണിയില്‍ ഉണ്ടാകും.
ആഗോള വിപണികള്‍ നല്‍കുന്ന സൂചനകളും പോസിറ്റീവാണ്. യു.എസ് സൂചികകള്‍ നല്ല ഉയരത്തില്‍ അവസാനിച്ചു. ഇന്നു രാവിലെ ജാപ്പനീസ് ഓഹരികള്‍ ഒന്നര ശതമാനത്തിലധികം കയറി.
ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യത വര്‍ധിച്ചതിനെ തുടര്‍ന്നു ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു. ഡോളര്‍ നിരക്കും കുറഞ്ഞു വരികയാണ്. ഇതെല്ലാം വിപണിയുടെ ഉയര്‍ച്ചയ്ക്കു സഹായകമാണ്.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,660ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,665ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച മുക്കാല്‍ ശതമാനം വരെ ഉയര്‍ന്നു. യു.എസ് വിപണി തിങ്കളാഴ്ച നല്ല നേട്ടം കുറിച്ചു. എസ്ആന്‍ഡ്പിയും നാസ്ഡാകും തുടര്‍ച്ചയായ എട്ടു ദിവസം ഉയര്‍ന്നു.
തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 236.77 പോയിന്റ് (0.58%) കയറി 40,896.53ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 54.00 പോയിന്റ് (0.97%) നേട്ടത്തില്‍ 5608.25ല്‍ അവസാനിച്ചു. നാസ്ഡാക് 245.05 പോയിന്റ് (1.39%) ഉയര്‍ന്ന് 17,876.77ല്‍ എത്തി.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.04 ഉം എസ്ആന്‍ഡ്പി 0.03 ഉം ശതമാനം താഴ്ന്നു. നാസ്ഡാക് 0.04 ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.
ഇന്നലെ നല്ല നേട്ടത്തില്‍ അവസാനിച്ച ഏഷ്യന്‍ വിപണികള്‍ ഇന്നും നല്ല കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈയും കൊറിയയില്‍ കോഡ്പിയും ഒരു ശതമാനത്തിലധികം കുതിപ്പോടെയാണു വ്യാപാരം തുടങ്ങിയത്.
ഇന്ത്യന്‍ വിപണി തിങ്കളാഴ്ച ഉയര്‍ന്നു വ്യാപാരം തുടങ്ങിയെങ്കിലും വില്‍പന സമ്മര്‍ദം മൂലം ഫ്‌ളാറ്റ് ആയി അവസാനിച്ചു. ദിവസം മുഴുവന്‍ ചാഞ്ചാട്ടമായിരുന്നു. സെന്‍സെക്‌സ് 80,332 നും 80,724 നുമിടയില്‍ കയറിയിറങ്ങി. നിഫ്റ്റിയുടെ ചാഞ്ചാട്ടം 24,522നും 24,639നും ഇടയിലായിരുന്നു.
തിങ്കളാഴ്ച സെന്‍സെക്‌സ് 12.16 പോയിന്റ് (0.02%) താഴ്ന്ന് 80,424.68ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 31.50 പോയിന്റ് (0.13%) ഉയര്‍ന്ന് 24,572.65ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.29% (148.55 പോയിന്റ്) താഴ്ന്ന് 50,368.35ല്‍ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.18 ശതമാനം കയറി 57,760.90ലും സ്‌മോള്‍ ക്യാപ് സൂചിക 1.71% കുതിച്ച് 18,752.70ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 2,667.46 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1802.92 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റി 24,500 നു മുകളില്‍ തുടര്‍ന്നാല്‍ 24,700-24,800 ലക്ഷ്യമിടാം എന്നാണു വിലയിരുത്തല്‍. അതു ക്രമേണ 25,000 കടക്കാന്‍ കരുത്ത് നേടും എന്നു ബുള്ളുകള്‍ കരുതുന്നു.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,535 ലും 24,505 ലും പിന്തുണ ഉണ്ട്. 24,620 ലും 24,650 ലും തടസം ഉണ്ടാകാം.
വെള്ളിയാഴ്ച റെക്കോഡ് ഉയരത്തില്‍ എത്തിയ സ്വര്‍ണം അല്‍പം താഴ്ന്ന് ഔണ്‍സിന് 2,505 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,506 ഡോളറിലേക്കു കയറി.
കേരളത്തില്‍ സ്വര്‍ണവില പവന് 53,360 രൂപയില്‍ തുടര്‍ന്നു. ഇന്നു വില അല്‍പം കുറഞ്ഞേക്കാം. വെള്ളിവില ഔണ്‍സിന് 29.50 ഡോളറിലേക്കു കയറി.
ഡോളര്‍ സൂചിക വീണ്ടും താഴ്ന്നു. യുഎസ് പലിശ കുറയും എന്ന പ്രതീക്ഷയിലാണിത്. ഇന്നലെ സൂചിക 57 പോയിന്റ് താണ് 101.89ല്‍ എത്തി. ഇന്നു രാവിലെ 101.80 ആയി.
രൂപ ഇന്നലെ ഗണ്യമായ നേട്ടം ഉണ്ടാക്കി. ഡോളര്‍ ഏഴു പൈസ കുറഞ്ഞ് 83.87 രൂപയില്‍ അവസാനിച്ചു. ഡോളര്‍ സൂചിക ദുര്‍ബലമായതാണു പ്രധാന കാരണം.
ക്രൂഡ് ഓയില്‍ വീണ്ടും താഴ്ചയിലാണ്. ഗാസാ സമാധാന ചര്‍ച്ചകളുടെ അണിയറ നീക്കങ്ങളില്‍ പുരോഗതി ഉള്ളതാണ് കാരണം. ബ്രെന്റ് ഇനം തിങ്കളാഴ്ച രണ്ടര ശതമാനം കുറഞ്ഞ് 77.73 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.70 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 74.00 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 77.08 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങള്‍ വീണ്ടും കയറ്റത്തിലായി. ചെമ്പ് 2.30 ശതമാനം ഉയര്‍ന്നു ടണ്ണിന് 9,142.47 ഡോളറില്‍ എത്തി. അലൂമിനിയം 2.74 ശതമാനം കയറി ടണ്ണിന് 2430. 42 ഡോളറായി. മറ്റു ലോഹങ്ങള്‍ മൂന്നു ശതമാനം വരെ ഉയര്‍ന്നു.
വാരാന്ത്യത്തില്‍ ഉയര്‍ന്ന ക്രിപ്റ്റാേ കറന്‍സികള്‍ പിന്നീട് താഴ്ന്നു. ബിറ്റ്‌കോയിന്‍ മൂന്നു ശതമാനം ഇടിഞ്ഞ് 58,000 ഡോളറിലെത്തിയിട്ട് ഇന്നു രാവിലെ 60,600 ലേക്കു കയറി. 2,575 ഡോളര്‍ വരെ താഴ്ന്ന ഈഥര്‍ ഇന്നു രാവിലെ 2,660 ഡോളറിലാണ്.
വിപണിസൂചനകള്‍
(2024 ഓഗസ്റ്റ് 19, തിങ്കള്‍)
സെന്‍സെക്‌സ് 30 80,424.68 -0.02%
നിഫ്റ്റി50 24,572.65 +0.13%
ബാങ്ക് നിഫ്റ്റി 50,368.35 -0.29%
മിഡ് ക്യാപ് 100 57,760.90 +0.18%
സ്‌മോള്‍ ക്യാപ് 100 18,752.70 +1.71%
ഡൗ ജോണ്‍സ് 30 40,896.53
+0.58%
എസ് ആന്‍ഡ് പി 500 5608.25 +0.97%
നാസ്ഡാക് 17,876.77 +1.39%
ഡോളര്‍($) ₹83.87 -?0.07
ഡോളര്‍ സൂചിക 101.89 -0.57
സ്വര്‍ണം (ഔണ്‍സ്) $2505.00 -$03.70
സ്വര്‍ണം (പവന്‍) ₹ 53,360 ?00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $77.66 -$02.02

വിദേശ വിപണികള്‍

ഇന്ത്യന്‍ വിപണി

സ്വര്‍ണം 2,500 ഡോളറിനു മീതെ തുടരുന്നു