ലോക സമ്പന്ന പട്ടിക: അംബാനിയെ മറികടന്ന് ഇലോണ്‍ മസ്‌ക്, ബഫറ്റ്

Update: 2020-08-18 11:11 GMT

ബ്ലൂംബര്‍ഗിന്റെ ലോക സമ്പന്ന പട്ടികയില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്  നാലാം സ്ഥാനത്തെത്തി.വാറന്‍ ബഫറ്റ് ആണ് അഞ്ചാമത്.ഓഗസ്റ്റ് എട്ടിലെ ആസ്തി പ്രകാരം നാലാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി നിലവില്‍ ആറാം സ്ഥാനത്താണ്.

ആമസോണിന്റെ ജെഫ് ബെസോസാണ് ലോക കോടീശ്വരപട്ടികയില്‍ ഒന്നാമന്‍. മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സും ഫേസ്ബുക്കിന്റെ സക്കര്‍ബര്‍ഗുമാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍. ഓഗസ്റ്റ് 17ന് ടെസ്‌ലയുടെ ഓഹരി വില 11 ശതമാനം ഉയര്‍ന്നതോടെ 84.8 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ഒരു വര്‍ഷത്തിനിടെ ടെസ്‌ലയുടെ ഓഹരിവിലയില്‍ 500 ശതമാനത്തോളമാണ് കുതിപ്പുണ്ടായത്. ഈ വര്‍ഷംമാത്രം വില 339 ശതമാനം ഉയര്‍ന്നു.

ജൂലൈയില്‍ വാറന്‍ ബഫറ്റിനെ മറികടന്ന് ഇലോണ്‍ മസ്‌ക് ഏഴാം സ്ഥാനത്തെത്തിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബെര്‍ക് ഷെയര്‍ ഹാത് വെയുടെ 2.9 ബില്യണ്‍ മൂല്യമുള്ള ഓഹരികള്‍ നീക്കിവെച്ചതോടെയാണ് ബഫറ്റിന്റെ ആസ്തിയില്‍ കുറവുണ്ടായത്. അംബാനിയുടെ ആസ്തി 78.8 ബില്യണ്‍ ഡോളറും. കോവിഡ് വ്യാപനത്തിനിടയിലും ടെക് കമ്പനികളുടെ ഓഹരികള്‍ വന്‍ മുന്നേറ്റം നടത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News