അദാനിയും സൗദി സ്‌പോര്‍ട്‌സ് അതോറിട്ടിയും കരാറില്‍; മുന്ദ്ര തുറമുഖത്ത് നിന്ന് പുതിയ കാര്‍ഗോ കപ്പല്‍ സര്‍വീസ്; 800 കണ്ടയ്‌നര്‍ ശേഷി

ഇന്ത്യ, ഈജിപ്ത്, ഒമാന്‍ എന്നിവിടങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതി

Update:2024-12-11 21:14 IST

Image: canva

സൗദി സ്‌പോര്‍ട്‌സ് അതോറിട്ടിയും അദാനി ഗ്രൂപ്പും കാര്‍ഗോ രംഗത്ത് പുതിയ കരാര്‍. സൗദിയുടെ മാരിടൈം ശൃംഖലയില്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെയും ഉള്‍പ്പെടുത്തി. കരാര്‍ പ്രകാരം മുന്ദ്ര തുറമുഖത്ത് നിന്ന് സൗദിയിലെ ജിദ്ദയിലേക്കുള്ള ആദ്യ കാര്‍ഗോ കപ്പല്‍ സര്‍വീസ് തുടങ്ങി. സൗദി അറേബ്യ കടല്‍ മാര്‍ഗമുള്ള കണക്ടിവിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായി മൂന്നു തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള കാര്‍ഗോ സര്‍വീസിന്റെ ഭാഗമാണിത്. മുന്ദ്ര തുറമുഖത്തിന് പുറമെ ഈജിപ്തിലെ സൊഖ്‌ന, ഒമാനിലെ സലാല എന്നീ തുറമുഖങ്ങളാണ് ഈ ശൃംഖലയില്‍ ഉള്‍പ്പെടുന്നത്. സൗദി സ്‌പോര്‍ട്‌സ് അതോറിട്ടിയുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ശൃംഖലക്ക് സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഗ്ലോബല്‍ ഫീഡര്‍ ഷിപ്പിംഗ് കമ്പനിയാണ് സര്‍വീസ് നടത്തുന്നത്.

കപ്പലിന് 800 കണ്ടയ്‌നര്‍ ശേഷി

സൗദിയിലെ ജിദ്ദ നഗരവുമായാണ് ഈ കാര്‍ഗോ ശൃംഖല ബന്ധിപ്പിക്കുന്നത്. മുന്ദ്ര തുറമുഖത്തു നിന്നുള്ള ആദ്യ കപ്പലില്‍ 800 കണ്ടയ്‌ന റുകളാണ് ചരക്കുമായി പോയത്. ആഗോള മാരിടൈം നാവിഗേഷന്‍ സൂചികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ സൗദി അറേബ്യ ശ്രമിച്ചു വരികയാണ്. എല്ലാ ഭൂഖണ്ഡങ്ങളിലും കടല്‍മാര്‍ഗമുള്ള ചരക്ക് ഗതാഗതം സജീവമാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ സൗദി സര്‍ക്കാര്‍ എടുത്തു വരുന്നത്. ഇന്ത്യയില്‍ നിന്ന് അദാനി ഗ്രൂപ്പാണ് ഈ പദ്ധതിയില്‍ പങ്കാളിയാകുന്നത്.

Tags:    

Similar News