ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 11, 2021

5ജി സ്പെക്ട്രം ലേലം അടുത്ത സാമ്പത്തികവര്‍ഷമെന്ന് കേന്ദ്രമന്ത്രി. ഗോദ്‌റേജിന്റെ അറ്റാദായത്തില്‍ 4.5 ശതമാനത്തിന്റെ വര്‍ധന. 1.1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് ഇലോണ്‍ മസ്‌ക്. കോവിഡ് പില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന്് സണ്‍ഫാര്‍മ. ഓഹരിപങ്കാളിത്ത പദ്ധതിയുമായി ഭാരത് പേ. ഇന്ത്യന്‍ സൂചികകളില്‍ തുടര്‍ച്ചയായ മൂന്നാം സെഷനിലും ഇടിവ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-11-11 20:34 IST

5ജി സ്പെക്ട്രം ലേലം അടുത്ത സാമ്പത്തികവര്‍ഷമെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ 5ജി സ്പെക്ട്രെം ലേലം 2022 ഏപ്രില്‍-മെയ് കാലയളവില്‍ നടത്തും. കേന്ദ്ര കമ്മ്യൂണിക്കേന്‍സ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

1.1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് ഇലോണ്‍ മസ്‌ക്

ടെസ്ല ഇല്ക്ട്രിക് കാര്‍ കമ്പനിയിലെ 1.1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് എലോണ്‍ മസ്‌ക്. ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാമനായ മസ്‌ക് ടെസ്ലയുടെ സിഇഒ കൂടിയാണ്. ഏകദേഷം 930,000 ഓഹരികളാണ് മസ്‌ക് വിറ്റത്. ഇപ്പോഴും ടെസ്ലയുടെ 70 ദശലക്ഷത്തിലധികം ഓഹരികള്‍ മസ്‌കിന്റെ കൈവശം ഉണ്ട്. ഏകദേശം 183 ബില്യണ്‍ ഡോളറാണ് ഈ ഓഹരികളുടെ മൂല്യം.

100 മില്യണ്‍ ഡോളറിന്റെ ഓഹരി പങ്കാളിത്ത പദ്ധതിയുമായി ഭാരത് പേ

വ്യാപാരികള്‍ക്കിടയിലെ വിശ്വസ്തതയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഫലം നല്‍കുന്നതിനുമായി 100 മില്യണ്‍ ഡോളറിന്റെ ഒരു പുതിയ മര്‍ച്ചന്റ് ഷെയര്‍ഹോള്‍ഡിംഗ് പ്രോഗ്രാം (എംഎസ്പി) ആരംഭിക്കുമെന്ന് ഭാരത് പേ. ഇതിനായി വ്യാപാരി പങ്കാളിത്തമുള്ളവരെ കമ്പനിയുടെ ഇക്വിറ്റി ഷെയര്‍ഹോള്‍ഡേഴ്‌സ് ആക്കാനാണ് ശ്രമം.

ഗോദ്‌റേജിന്റെ അറ്റാദായത്തില്‍ 4.5 ശതമാനത്തിന്റെ വര്‍ധന

ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ 4.55 ശതമാനത്തിന്റെ വര്‍ധന. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 478.89 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.

കോവിഡ് ചികിത്സയ്ക്കായുള്ള ഗുളിക ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സണ്‍ഫാര്‍മ

കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മെര്‍ക്ക് ഷാര്‍പ്പ് ഡോഹ്‌മെ (Merck Sharp Dohme (MSD), റിഡ്ജ്ബാക്കിന്റെ molnupiravir pill ഗുളിക എന്നിവ ഇന്ത്യയില്‍ 'മോള്‍ക്‌സ്വിര്‍' എന്ന ബ്രാന്‍ഡില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് വ്യാഴാഴ്ച അറിയിച്ചു.

ഇന്ത്യന്‍ സൂചികകളില്‍ തുടര്‍ച്ചയായ മൂന്നാം സെഷനിലും ഇടിവ്

ആഗോളപണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദം വിപണിയില്‍ പ്രതിഫലിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ താഴേക്ക് പതിച്ചു. ഇതോടെ തുടര്‍ച്ചയായ മൂന്നാം സെഷനിലാണ് സൂചികകളില്‍ ഇടിവുണ്ടാകുന്നത്. സെന്‍സെക്സ് 433.13 പോയ്ന്റ് ഇടിഞ്ഞ് 59,919.69 പോയ്ന്റിലും നിഫ്റ്റി 143.60 പോയ്ന്റ് ഇടിഞ്ഞ് 17873.60 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു. 1398 ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 1769 ഓഹരികളുടെ വില ഇടിഞ്ഞു. 139 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 9 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഈസ്റ്റേണ്‍ ട്രെഡ്സ് (6.93 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.76 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2.90 ശതമാനം), കേരള ആയുര്‍വേദ (0.79 ശതമാനം) തുടങ്ങിയ കേരള ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.




 


Tags:    

Similar News