വാക്‌സിന്‍ ഉപയോഗത്തിന്റെ ആവശ്യമില്ലെന്ന് ഫൈസര്‍ മുന്‍ വൈസ് പ്രസിഡന്റ്

പൂര്‍ണ ആരോഗ്യവാന്മാരായ ഒരു വലിയ ജനതയിലേക്ക് വാക്‌സിന്‍ പരീക്ഷണം നടത്തുക എന്ന പദ്ധതി തന്നെ അബദ്ധമാണ്, അത് ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നുമാണ് ഡോ. മൈക്ക് ഈഡന്‍ വ്യക്തമാക്കുന്നത്.

Update: 2020-11-30 11:13 GMT

കോവിഡ് വാക്‌സിന്‍ വേണ്ടി വരില്ലെന്നും അല്ലാതെ തന്നെ ഈ മഹാമാരിക്ക് അന്ത്യമാകുമെന്നും ഫൈസറിന്റെ മുന്‍ വൈസ് പ്രസിഡന്റ് ഡോ. മൈക്ക് ഈഡന്‍. ലോക്ഡൗണ്‍ സെപ്റ്റിക്‌സ് എന്ന അദ്ദേഹത്തിന്റെ ലേഖനത്തില്‍ ആണ് ഇക്കാര്യം പറയുന്നത്. ലോകത്തിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ 30 വര്‍ഷത്തിലേറെക്കാലം ശ്വാസകോശ, അലര്‍ജി വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് ഫൈസറില്‍ ഏറ്റവും മുതിര്‍ന്ന തസ്തികയില്‍ നിന്നും വിരമിച്ച അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിട്ടുള്ളത്. ' എനിക്ക് ഇത്തരമൊരു കാര്യത്തെ കുറിച്ച് കേട്ടറിവില്ല. അസുഖം വരാന്‍ സാധ്യത തീരെ ഇല്ലാത്തവരില്‍ വാക്‌സിന്‍ പ്രയോഗത്തിന്റെ ആവശ്യകത തന്നെ ഇല്ല. മാത്രമല്ല പൂര്‍ണ ആരോഗ്യവാന്മാരായ ഒരു വലിയ ജനതയിലേക്ക് വാക്‌സിന്‍ പരീക്ഷണം നടത്തുക എന്ന പദ്ധതി തന്നെ അബദ്ധമാണ്, അത് ഏറെ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.'' അദ്ദേഹം അഭിപ്രായപ്പെട്ടു.

30 ശതമാനം ജനങ്ങളും മികച്ച പ്രതിരോധ ശേഷിയുള്ളവരാണെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടാക്കുന്ന വൈറസുകള്‍ പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലാണ് എളുപ്പത്തില്‍ വ്യാപിക്കുന്നതെന്നും അതിനാല്‍ എല്ലാ ജനങ്ങളിലേക്കും കോവിഡ് ബാധ ഉണ്ടാകുമെന്ന് പറയുന്നത് വാസ്തവരഹിതമാണെന്നുമാണ് ഈഡന്‍ വ്യക്തമാക്കുന്നത്.

സാര്‍സ്- കോവി 2 പോലുള്ള മാരക വൈറസുകളെ പ്രതിരോധിക്കുന്നതിനു പോലും ആരോഗ്യമുള്ള മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍ക്കു കഴിയും. ടി- സെല്‍ അഥവാ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ള മനുഷ്യരിലാണ് നേരത്തെ തന്നെ കൊറോണ വൈറസിന് കാരണമാകുന്ന ജലദോഷപ്പനി കണ്ടിട്ടും പിന്നീട് രോഗം ഗുരുതരമാകാതെ കടന്നു പോയതും അതിജീവിച്ചതും. വളരെ കുറച്ചു ശതമാനം പേരില്‍ മാത്രമാണ് വൈറസ് ബാധ മാരകമാകുകയുള്ളുവെന്നും ഈഡന്‍ അവകാശപ്പെടുന്നു.

കൊറോണ വൈറസുകള്‍ തന്നെയാണ് പല ജലദോഷങ്ങളും വരുത്തുന്ന വൈറസുകള്‍, അഥിനാല്‍ തന്നെ പലരുടെയും പിസിആര്‍ റിസള്‍ട്ടുകള്‍ പുറത്തുവന്നതും അവയെ അടിസ്ഥാനപ്പെടുത്തിയായേക്കാം. എന്നാല്‍ ഇത് മാരകമായ കോവിഡ് രോഗത്തിലേക്ക് നയിക്കണമെന്നില്ല.

യുകെ ഗവണ്‍മെന്റിന്റെ ഓദ്യോഗിക ഗ്രൂപ്പ് ആയ സയന്റിഫിക് അഡൈ്വസര്‍ ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സീസിന്റെ (SAGE) ലോക്ഡൗണ്‍ പോളിസികളെ വലിയ വിമര്‍ശനത്തിന് വിധേയമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍. സേജ് പറഞ്ഞത് എല്ലാ ജനങ്ങളിലേക്കും വൈറസ് വ്യാപനം ഉണ്ടാകാനിടയുണ്ടെന്നും ഇതുവരെ ഏഴ് ശതമാനം പേരില്‍ മാത്രമേ വൈറസ് പിടിപെട്ടിട്ടുള്ളൂ അത് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയതിന്റെ ഫലമായിട്ടാണെന്നുമാണ്. എന്നാല്‍ രോഗം വരാത്തത് ജനങ്ങളിലെ ഉയര്‍ന്ന പ്രതിരോധ ശേഷി മൂലമാണെന്നാണ് ഈഡന്‍ പറയുന്നത്.

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന വിവിധ കമ്പനികളില്‍ ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് തങ്ങളുടെ വാക്‌സിന്റെ ഫലപ്രാപ്തി 90 ശതമാനമാണെന്ന റിപ്പോര്‍ട്ടുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ മുന്‍ വൈസ് പ്രസിഡന്റും ഗവേഷകനുമായിരുന്ന വ്യക്തി തന്നെ ഇത്തരമൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്.

Tags:    

Similar News