കമ്പനികള്‍ ഐപിഒകളെ സമീപിക്കുന്ന ഈ രീതി ശരിയല്ല, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ പറയുന്നു

പഠനം നടത്തി വിപണിയിലെ അവസരങ്ങള്‍ ചൂണ്ടിക്കാട്ടുന്ന മികച്ച ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്നും നാരായണ മൂര്‍ത്തി

Update:2022-06-04 14:00 IST

പുതുതലമുറ സംരംഭകരും കമ്പനികളും ഐപിഒകളെ (പ്രാരംഭ ഓഹരി വില്‍പ്പന-IPO)  സമീപിക്കുന്ന രീതിയെ വിമര്‍ശിച്ച് ഇന്‍ഫോസിസ് (infosys) സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഐപിഒയെ ധനസമാഹരണത്തിനുള്ള മാര്‍ഗമായാണ് കമ്പനികള്‍ കാണുന്നതെന്നാണ് നാരായണ മൂര്‍ത്തിയുടെ വിമര്‍ശനം. ഇന്ത്യ ഗ്ലോബല്‍ ഇന്നൊവേഷന്‍ കണക്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലരും ഫണ്ടിംഗ് റൗണ്ട് ആയാണ് ഐപിഒകളെ കാണുന്നത്, അത് ശരിയല്ല. ഐപിഒ വളരെ വലിയ ഉത്തരവാദിത്തമാണെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. കുറച്ച് പണം മാത്രം കൈയ്യിലുള്ള ഒരുപാട് ആളുകളാണ് നമ്മളെ വിശ്വസിച്ച് നിക്ഷേപം നടത്തുന്നത്. അവര്‍ക്ക് മതിയായ നേട്ടം ഉണ്ടാക്കികൊടുക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യമാണ് ഇന്‍ഫോസിസ് ഐപിഒ നടത്തിയ സമയത്ത്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്തത്‌

ഇന്ത്യയില്‍ പലപ്പോഴും വിപണി വലുപ്പം കൃത്യമായി കണക്കാക്കാറില്ല. പഠനം നടത്തി വിപണിയിലെ അവസരങ്ങള്‍ ചൂണ്ടിക്കാട്ടുന്ന മികച്ച ഗവേഷണ സ്ഥാപനങ്ങള്‍ ഇല്ലെന്നും നാരായണ മൂര്‍ത്തി ചൂണ്ടിക്കാട്ടി. വിപണി, മികച്ച ടാലന്റ്, വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ എന്നിവയാണ് വിജയത്തിന്റെ മൂന്ന് ചേരുവകളെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News