പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാർ: മോദി

Update: 2019-01-22 09:41 GMT

പ്രവാസികളാണ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനഞ്ചാമത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വാരണാസിയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പ്രവാസികളെ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരായാണ് ഞാൻ കണക്കാക്കുന്നത്. ഇന്ത്യയുടെ കഴിവുകളുടെയും ശേഷിയുടെയും പ്രതീകമാണ് അവർ," അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജരായ ആളുകളാണ് മൗറീഷ്യസ്, പോർച്യുഗൽ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ നേതൃനിരയിലുള്ളതെന്ന് മോദി കൂട്ടിച്ചേർത്തു.

ഒരു രൂപയിൽ വെറും 15 പൈസ മാത്രമേ ജനങ്ങളിലേക്കെത്തുന്നുള്ളൂ എന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രസ്‍താവനയും അദ്ദേഹം വേദിയിൽ പരാമർശിക്കുകയുണ്ടായി. കോൺഗ്രസ് സർക്കാർ പണത്തിന്റെ ഈ ചോർച്ച തടയാനായി ഒന്നും ചെയ്തില്ല എന്ന വിമർശനവും മോദി ഉന്നയിച്ചു.

'നവ ഭാരതം കെട്ടിപ്പടുക്കുന്നതിൽ പ്രവാസികളുടെ പങ്ക്' എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രമേയം.

Similar News