ഒഴിവുകാലത്ത് നാടിൻ്റെ പച്ചപ്പിലേക്ക്; പ്രവാസികൾ ഇന്ത്യയിൽ വീട് വാങ്ങുന്നതിൽ വർധന
എൻ.ആർ.ഐകൾക്ക് നേരിട്ട് ഹാജരാകാതെ തന്നെ പ്രോപ്പർട്ടി വാങ്ങുന്ന പ്രക്രിയ എളുപ്പമാക്കി
പ്രവാസി ഇന്ത്യക്കാർ (എൻ.ആർ.ഐകൾ) ഇന്ത്യയില്‍ വീടുകള്‍ വാങ്ങുന്നതിനായി കൂടുതൽ നിക്ഷേപങ്ങള്‍ നടത്തുന്നു. ഈ നിക്ഷേപങ്ങൾ, പലപ്പോഴും പ്രവാസികളുടെ അവധിക്കാല ഉപയോഗം ഉദ്ദേശിച്ചുള്ളതാണ്. കുറഞ്ഞ വസ്തു വില, അനുകൂലമായ കറൻസി വിനിമയ നിരക്കുകൾ, സാങ്കേതിക മുന്നേറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം.
കോവിഡിന് ശേഷം നാട്ടില്‍ വസ്തുക്കള്‍ വാങ്ങുന്നതില്‍ പ്രത്യേക താല്‍പ്പര്യം
വെർച്വൽ ടൂറുകൾ, ഡിജിറ്റൽ പരിശോധനകൾ, ഓൺലൈൻ ഡോക്യുമെന്റ് സമർപ്പിക്കലുകൾ എന്നിവ മൂലം എൻ.ആർ.ഐകൾക്ക് നേരിട്ട് ഹാജരാകാതെ തന്നെ ഇന്ത്യയിൽ പ്രോപ്പർട്ടി . എൻ.ആർ.ഐകൾ മുന്‍ കാലങ്ങളില്‍ ഇന്ത്യയില്‍ വസ്‌തുക്കള്‍ വാങ്ങാന്‍ നിക്ഷേപം ഇറക്കിയിരുന്നത് പ്രാഥമികമായി വാടക വരുമാനത്തിനാണ്. എന്നാല്‍ കോവിഡിന് ശേഷം പല എൻ.ആർ.ഐകളും ഇപ്പോൾ സ്വന്തം നാട്ടിൽ ഒരു സ്വകാര്യ വസതി ഉണ്ടായിരിക്കുന്നതിന്റെ മൂല്യം തിരിച്ചറിഞ്ഞിരിക്കുകയാണ്. ആരോഗ്യ കേന്ദ്രങ്ങൾ, മാളുകൾ, വിമാനത്താവളങ്ങൾ, സുരക്ഷിതമായ പ്രദേശങ്ങള്‍ എന്നിവ കണക്കിലെടുത്താണ് പ്രവാസികള്‍ വീടുകള്‍ വാങ്ങുന്നത്. വാങ്ങാവുന്ന പ്രകിയ എളുപ്പമായി
നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗൺസിലിന്റെയും (NAREDCO) പ്രമുഖ ഫിനാന്‍ഷ്യല്‍ ഉപദേശക സ്ഥാപനമായ കെ.പി.എം.ജി ഇന്ത്യയുടെയും റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി ശക്തമായ വളർച്ചയുടെ പാതയിലാണ്. 2021 ലെ 200 ബില്യൺ ഡോളറിൽ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തോടെ 1 ട്രില്യൺ ഡോളറായി ഈ വിപണി വളരുമെന്നാണ് കരുതുന്നത്. ഈ വളർച്ച രാജ്യത്തിന്റെ ജി.ഡി.പിയിൽ ഏകദേശം 13 ശതമാനത്തിന്റെ സംഭാവനയാണ് കണക്കാക്കുന്നത്, ഇതില്‍ എൻ.ആർ.ഐകൾ നിർണായക പങ്കായിരിക്കും വഹിക്കുക.
സര്‍ക്കാര്‍ നയങ്ങള്‍ എന്‍.ആര്‍.ഐകളെ സ്വാഗതം ചെയ്യുന്നു
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) നിയമം പോലുള്ള സർക്കാർ പരിഷ്കാരങ്ങൾ വസ്തു ഇടപാടുകളിൽ കൂടുതല്‍ സുതാര്യത കൊണ്ടുവന്നിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ സാമ്പത്തിക അടിത്തറ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് എൻ.ആർ.ഐകള്‍ ഇപ്പോൾ മാതൃരാജ്യത്ത് സ്വത്ത് സ്വന്തമാക്കാൻ താൽപ്പര്യപ്പെടുന്ന പ്രവണത വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. 2021 സാമ്പത്തിക വര്‍ഷം എന്‍.ആര്‍.ഐകൾ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ 13.1 ബില്യൺ ഡോളറാണ് ചെലവഴിച്ചത്.
ഇന്ത്യയിലെ പല സംസ്ഥാന സര്‍ക്കാരുകളും സ്റ്റാമ്പ് ഡ്യൂട്ടി കുറച്ച് റിയൽ എസ്റ്റേറ്റ് ഡിമാൻഡ് വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ വീടുകള്‍ വാങ്ങുന്നതില്‍ എൻ.ആർ.ഐകളുടെ വർദ്ധിച്ച താൽപ്പര്യം മൂലം ഡെവലപ്പർമാർ പുതിയ പ്രോജക്ടുകള്‍ വലിയ തോതില്‍ അവതരിപ്പിക്കുന്നുണ്ട്.