രാജ്യമൊട്ടാകെ വിപണിവിപുലീകരണം ലക്ഷ്യമിട്ട് ഒറോക്ലീന്‍എക്‌സ്

Update: 2019-10-18 11:35 GMT

ബഹുരാഷ്ട്ര കമ്പനികള്‍ അരങ്ങുവാഴുന്ന എഫ്എംസിജി മേഖലയില്‍ സ്വന്തമായൊരിടം കണ്ടെത്തി മുന്നേറുകയാണ് തൃശൂരില്‍ നിന്നൊരു ബ്രാന്‍ഡ്. ക്ലീനിംഗ് സൊലൂഷന്‍സ് ഉല്‍പ്പന്നങ്ങളാണ് ഒറോക്ലീന്‍എക്‌സ് എന്ന കമ്പനി വിപണിയില്‍ എത്തിക്കുന്നത് ജീജോ പാവറട്ടിക്കാരന്‍ എന്ന യുവ സംരംഭകന്റെ ഇച്ഛാശക്തിയില്‍ വിരിഞ്ഞ സംരംഭം ഇന്ന് കേരളത്തിലെമ്പാടും വിപണി കണ്ടെത്തി. കമ്പനി വിപണിയിലെത്തിക്കുന്ന CliQ ഡിഷ് വാഷ്, CheckOut ടോയ്‌ലറ്റ് ക്ലീനര്‍, Sqaud ഫ്‌ളോര്‍ ക്ലീനര്‍, Seven Horse ബ്രാന്‍ഡിലുള്ള 23 ലേറെ തരം ടിഷ്യു പേപ്പറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് കേരള വിപണിയില്‍ ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ഫിനൈല്‍ concentrate, ഡ്രെയ്ന്‍ ക്ലീനര്‍, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇതേ ബ്രാന്‍ഡുകളില്‍ വിപണിയിലെത്തിക്കുന്നുണ്ട് ഒറോക്ലീന്‍എക്‌സ്.

പ്രമുഖ ജൂവല്‍റിയില്‍ മാര്‍ക്കറ്റിംഗ് മാനേജറായി ജോലി നോക്കിക്കൊണ്ടിരുന്ന ജീജോയുടെ ഏറെ നാളത്തെ ആഗ്രഹത്തിന്റെ സഫലീകരണമാണ് ഈ സംരംഭം. എഫ്എംസിജിയില്‍ വിപണി പിടിക്കുക എന്നത് ഏറെ ശ്രമകരമാണെന്ന് മനസിലാക്കിയ ജീജോ തുടക്കത്തില്‍ 20 ലിറ്റര്‍ കുടിവെള്ളം ഓഫീസുകളിലും വീടുകളിലും എത്തിച്ച് അതിനൊപ്പം സ്വന്തം ക്ലീനിംഗ് ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തിയാണ് വിപണിയിലേക്ക് കടക്കുന്നത്. വിപണിയിലെ പതിവ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി നല്ല കട്ടികൂടിയ ഫ്ളോര്‍ ക്ലീനറിന്റെയും മറ്റും ഗുണമേന്മ തിരിച്ചറിഞ്ഞ ഉപഭോക്താക്കളൊന്നും പിന്നീട് ഒറോക്ലീന്‍എക്‌സ് ഉല്‍പ്പന്നങ്ങളെ ഉപേക്ഷിച്ചില്ല എന്നതാണ് വിജയം.

തൃശൂര്‍ ജില്ലയിലെ വിപണി വിട്ട് കേരളത്തിലെ മറ്റു ജില്ലകളിലേക്കും കടന്ന ഒറോക്ലീന്‍എക്‌സിന് 30 ലേറെ വിതരണക്കാരുണ്ട്. ചാലക്കുടി പോട്ടയില്‍ 6000 സ്‌ക്വയര്‍ഫീറ്റിന്റെ ഗോഡൗണും നിര്‍മിച്ചു. നോട്ട് നിരോധനത്തിന്റെ സമയത്ത് ബഹുരാഷ്ട്ര കമ്പനികള്‍ പകച്ചു നിന്നപ്പോഴാണ് അതിനിടയിലൂടെ ഒറോക്ലീന്‍എക്‌സ് വിപണിയിലേക്ക് എളുപ്പത്തില്‍ കടന്ന് കയറി മുന്നേറ്റം സാധ്യമാക്കിയത്.

ജീജോ പാവറട്ടിക്കാരന്‍

നിക്ഷേപകരെ തേടുന്നു

ഇന്ത്യ മുഴുവന്‍ വിപണി വ്യാപിപ്പിക്കുന്നതിനും ഉല്‍പ്പന്നനിര വര്‍ധിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപം തേടുകയാണ് ഒറോക്ലീന്‍എക്‌സ്. ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച ലാഭം ഉണ്ടാക്കാനാകുമെന്ന ഉറപ്പാണ് ജീജോ നിക്ഷേപകര്‍ക്ക് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 9061633000. ഇമെയ്ല്‍: md@orocleanx.com, orocleanx@gmail.com. , www.orocleanx.com

Similar News