വേതനമില്ല, യുഎഇയിൽ 300ലധികം പ്രവാസികൾ ദുരിതത്തിൽ  

Update: 2019-06-29 07:04 GMT

മാസങ്ങളായി വേതനം ലഭിക്കാതെ 300ലധികം പ്രവാസികൾ. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള തൊഴിലാളികൾക്കാണ് ഈ ദുരവസ്ഥ.

ഒരു വർഷം മുൻപ് ശമ്പളം വൈകിത്തുടങ്ങിയതോടെയാണ് പ്രശ്ങ്ങൾ ആരംഭിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു മാസവും അതിലേറെയുമായി ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്നവരുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

ഇവർക്ക് ആഹാരമില്ല. ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. ഇന്ത്യക്കാർക്ക് പുറമെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ സ്വദേശികളും ഇവിടെയുണ്ട്.

തൊഴിലാളികൾ അറിയിച്ചതിനെത്തുടർന്ന് കമ്പനി അധികൃതരുമായി ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. തൊഴിലുടമ ബിസിനസ് പ്രതിസന്ധിയിലാണെന്നും ഉടൻ അവ പരിഹരിക്കുമെന്നുമാണ് ഇന്ത്യൻ കോൺസുൽ-ജനറൽ വിപുലിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ഒരു ചാരിറ്റി സംഘടനയുടെ സഹായത്താൽ ഇവർക്ക് ആഹാരവും വൈദ്യസഹായവും ലഭ്യമാക്കിയിട്ടുണ്ട്.

Similar News