പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും സാമ്പത്തിക നൊബേല്‍ പുരസ്‌കാരം

Update: 2020-10-12 12:00 GMT

സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ പോള്‍ ആര്‍ മില്‍ഗ്രോമും റോബര്‍ട്ട് ബി വില്‍സണും പങ്കുവെച്ചു.

ലേല സിദ്ധാന്തം മെച്ചപ്പെടുത്തുകയും പുതിയ ലേല മാതൃകകള്‍ കണ്ടെത്തുകയും ചെയ്തതിനാണ് പുരസ്‌കാരം.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഗൊറന്‍ ഹാന്‍സണ്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന്, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തില്‍ ലോകം അകപ്പെട്ടിരിക്കുമ്പോഴാണ് ഇത്തവണത്തെ സാമ്പത്തിക നോബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതെന്ന പ്രത്യേകതയുണ്ട്.

യഥാര്‍ത്ഥത്തില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നോബേല്‍ പ്രൈസ് നിലവിലില്ല. പകരം സ്വീഡന്റെ കേന്ദ്ര ബാങ്കായ സ്വേറിയസ് റിക്‌സ്ബാങ്ക് അല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സ്വേറിയസ് റിക്‌സ് ബാങ്ക് പ്രൈസാണ് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ പ്രൈസായി അറിയപ്പെടുന്നത്. റോയല്‍ സ്വീഡിഷ് അക്കാദമി തന്നെയാണ് ഇതും പ്രഖ്യാപിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News