ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്

Update: 2021-02-10 10:00 GMT


തുടര്‍ച്ചയായി മൂന്നാം ദിവസവും വില വര്‍ധിച്ചതോടെ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍. സംസ്ഥാനത്ത് ഡീസലിന് ലിറ്ററിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 87.87 രൂപയും ഡീസലിന് 83.59 രൂപയുമാണ് വില.
കോഴിക്കോട് പെട്രോളിന് 88.04 ഉം ഡീസലിന് 82.27 മാണ് വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍വില 90 തൊടാനായി. പെട്രോളിന് 89.48 ഉം ഡീസലിന് 83.59 മാണ് ഇവിടത്തെ വില.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 87.60 രൂപയും ഡീസലിന് 77.73 രൂപയുമാണ് ഇന്നത്തെ വില. മുംബൈയില്‍ പെട്രോള്‍ വില 94.12 രൂപയായി.
ഡീസല്‍ 84.63 രൂപയാണ്. ബംഗളൂരുവില്‍ പെട്രോളിന് 90.53 രൂപയും ഡീസലിന് 82.40 രൂപയുമാണ് വില.
രാജ്യത്തെ ചില്ലറ വില്‍പ്പന 2018 ഒക്ടോബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കിലാണുള്ളത്. അന്ന് പെട്രോളിന് 85.99 രൂപയായിരുന്നു.


Tags:    

Similar News