പെട്രോള്‍ വിലയില്‍ 6 ദിവസമായി ഉയര്‍ച്ച; ലിറ്ററിന് 83 രൂപ

Update: 2020-08-25 06:46 GMT

പെട്രോള്‍ വില സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ലിറ്ററിന് 83 രൂപയായി. തുടര്‍ച്ചയായി 6 ദിവസം കൊണ്ട് ഒന്നേ കാല്‍ രൂപയോളമാണ് ഉയര്‍ന്നത്. കൊച്ചിയില്‍ ഇന്നു ലിറ്ററിന് 81.94 രൂപയാണ് വില. തിരുവനന്തപുരത്ത് 83 രൂപയും. ഡീസല്‍ വിലയില്‍ മാറ്റമില്ല.

രാജ്യത്തെ ഭൂരിഭാഗം ഇന്ധന ഔട്ട്ലെറ്റുകളുടെയും ചുമതലയുള്ളത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയ്ക്കാണ്. ഈ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ദിവസേന അവലോകനം ചെയ്യുന്നു. ഇന്ധന സ്റ്റേഷനുകളില്‍ ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും.ക്രൂഡ് ഓയിലിന്റെ വില, വിദേശനാണ്യ നിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വിലനിര്‍ണയം.കൂടാതെ പ്രാദേശിക നികുതി തുടങ്ങിയ ഘടകങ്ങള്‍ കാരണം നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കുന്നു.

മെക്‌സിക്കോ ഉള്‍ക്കടലിലേക്ക് വീശിയടിച്ച കൊടുങ്കാറ്റ് മൂലം മേഖലയിലെ ഉല്‍പാദനത്തിന്റെ പകുതിയിലധികം നിലച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ തിങ്കളാഴ്ച മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. കൂടുതല്‍ അപകടകരമായ കൊടുങ്കാറ്റ് ഈ ആഴ്ച അവസാനത്തോടെ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News