കോവിഡിന് ഗുളിക: പരീക്ഷണം വിജയവഴിയില്‍
ഈ വര്‍ഷം അവസാനത്തോടെ കോവിഡിനുള്ള ഗുളിക പുറത്തിറക്കാനാകുമെന്നാണ് ഫൈസര്‍ പ്രതീക്ഷിക്കുന്നത്
ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തിയ കോവിഡില്‍നിന്ന് രക്ഷ നേടാന്‍ വാക്‌സിന് പകരം ഗുളിക പുറത്തിറക്കാനൊരുങ്ങി ഫൈസര്‍. ഈ വര്‍ഷാവസാനത്തോടെ കോവിഡിനെതിരായ ഗുളിക പുറത്തിറക്കാനാകുമെന്നാണ് അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള തീവ്ര പരീക്ഷണത്തിലാണ് കമ്പനി.
അമേരിക്കയിലയും ബെല്‍ജിയത്തിലെയും നിര്‍മാണ യൂനിറ്റുകളിലാണ് ഗുളിക വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണം നടക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ വലിയൊരു വിപ്ലവം തന്നെയായിരിക്കും മെഡിക്കല്‍ രംഗത്തുണ്ടാവുക.
നിലവില്‍ 20നും അറുപതിനും മധ്യേ പ്രായമുള്ള അറുപത് പേരിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്.