ധനകാര്യ വകുപ്പിന്റെ അധികചുമതല പീയുഷ് ഗോയലിന്

Update: 2019-01-23 16:47 GMT

ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്‌സ് വകുപ്പുകളുടെ അധിക ചുമതല കൂടി പീയുഷ് ഗോയലിന് നല്‍കി. അരുണ്‍ ജയ്റ്റ്‌ലി യു.എസില്‍ ചികില്‍സയ്ക്ക് പോയ സാഹചര്യത്തിലാണ് റയില്‍വേ മന്ത്രിയായ പീയുഷ് ഗോയലിനെ ധനകാര്യ മന്ത്രിയായി ചുമതലയേല്‍പ്പിക്കുന്നത്. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പുതിയ നീക്കം. 

ജെയ്റ്റ്‌ലിയുടെ അസാന്നിധ്യം പരിഗണിച്ച് അദ്ദേഹത്തിന്റെ ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്‌സ് വകുപ്പുകളുടെ ചുമതല ഗോയലിനെ ഏല്‍പ്പിക്കുകയായിരുന്നു. ജെയ്റ്റ്‌ലി കേന്ദ്രമന്ത്രിയായി തന്നെ തുടരുമെങ്കിലും നിലവില്‍ പ്രത്യേകിച്ച് വകുപ്പുകള്‍ ഉണ്ടാകില്ല.

ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഗോയലിന് ധനകാര്യവകുപ്പിന്റെ അധിക ചുമതല ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി ജെയ്റ്റ്‌ലി പോയ സാഹചര്യത്തിലായിരുന്നു ആദ്യം.

Similar News