മുരളി രാമകൃഷ്ണന്‍ ഒക്ടോബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും

Update: 2020-09-04 05:19 GMT

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി മുരളി രാമകൃഷ്ണന്‍ ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. ആറുവര്‍ഷമായി ബാങ്കിനെ നയിക്കുന്ന വി ജി മാത്യു സെപ്തംബര്‍ 30 ന് വിരമിക്കും. മുരളി രാമകൃഷ്ണന്റെ നിയമനത്തിന് ആര്‍ ബി ഐ അനുമതി ലഭിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.

ഐസിഐസിഐ ബാങ്കില്‍ സീനിയര്‍ ജനറല്‍ മാനേജരായിരുന്ന മുരളി രാമകൃഷ്ണന്‍ ജൂലൈ ഒന്നുമുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സ്വകാര്യ ബാങ്കില്‍ നിന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാരഥ്യത്തിലേക്ക് എത്തുന്ന ആദ്യ വ്യക്തിയാണ് മുരളി രാമകൃഷ്ണന്‍. ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നോ അല്ലെങ്കില്‍ ദേശസല്‍ക്കൃത ബാങ്കുകളില്‍ നിന്നോ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരാണ് എസ് ഐ ബിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത്. വി ജി മാത്യു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉന്നത പദവിയില്‍ നിന്നാണ് എസ് ഐ ബിയുടെ സാരഥ്യത്തിലേക്ക് വന്നത്. അദ്ദേഹത്തിന്റെ തൊട്ടു മുന്‍ഗാമി ഡോ. വി എ ജോസഫ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നാണ് വന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News