ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; നവംബര്‍ 6

Update: 2019-11-06 04:47 GMT

1. ആര്‍.സി.ഇ.പി കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കാന്‍ ഇനിയും സാധ്യത: സുരേഷ് ഗോയല്‍

ആവശ്യപ്പെട്ട

കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടായാല്‍ ആര്‍.സി.ഇ.പി കരാറില്‍ ഇന്ത്യ

ഒപ്പുവയ്ക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് വാണിജ്യ മന്ത്രി സുരേഷ് ഗോയല്‍.

ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന്

ഉറപ്പുവരുത്താനുള്ള ചുമതല ഇതര രാജ്യങ്ങള്‍ക്കുമുണ്ടെന്ന് അവരെ

ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ ചര്‍ച്ചകള്‍

ഇനിയുമുണ്ടാകാനാണു സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. 

2. സംസ്ഥാനത്തെ ലിസ്റ്റഡ് ബാങ്കുകളുടെ മൊത്തം ബിസിനസ് 4.19 ലക്ഷം കോടി രൂപ

രാജ്യം നേരിടുന്ന കടുത്ത മാന്ദ്യത്തിലും സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ മികച്ച മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സംസ്ഥാന ബാങ്കുകളുടെ മൊത്തം ബിസിനസ് സെപ്റ്റംബര്‍ 30 ന് 4,19,360.03 കോടി രൂപയാണ്. 11,627.82 കോടി രൂപയാണ് വര്‍ധന. ഫെഡറല്‍ ബാങ്കാണ് ലാഭവര്‍ധനവില്‍ ഏറ്റവും മുന്നില്‍. 56.63 % ലാഭ വര്‍ധനവും 16.57 % ബിസിനസ് വര്‍ധനവുമാണ് ഫെഡറല്‍ ബാങ്ക് നേടിയിരിക്കുന്നത്.

3. ഇന്ത്യയിലെ പഞ്ചസാര ഉല്‍പാദനം താഴേക്ക്

മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയിലെ പഞ്ചസാര ഉല്‍പാദനം ഈ സീസണില്‍ താഴ്‌ന്നേക്കുമെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍.
ബ്രസീലിനൊപ്പം ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഈ വര്‍ഷത്തെ ഉത്പാദനം 26.85 ദശലക്ഷം മെട്രിക് ടണ്ണായി കുറയുമെന്നാണു കണക്ക്. 2018-19 ല്‍  റെക്കോര്‍ഡ് ഉത്പാദനമായിരുന്നു, 33.2 ദശലക്ഷം ടണ്‍.

4. പദ്ധതിവിഹിതത്തില്‍ 30 ശതമാനം വെട്ടിക്കുറയ്ക്കല്‍ ഉണ്ടായേക്കും

വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ വകയിരുത്തിയതുകയില്‍ 19463 കോടിയുടെ കുറവുണ്ടായതിനാല്‍ പദ്ധതി വിഹിതം 30 ശതമാനം വരെ വെട്ടിക്കുറച്ചേക്കുമെന്ന് നിയമസഭയില്‍ സര്‍ക്കാര്‍. ഇതിനാല്‍ പദ്ധതികള്‍ക്കു മുന്‍ഗണന നിശ്ചയിക്കാനും വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിഎസ്ടി വരുമാന വളര്‍ച്ച ഏഴ് ശതമാനം മാത്രമാണെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

5. ഈ വര്‍ഷം ആരംഭിച്ചത് 1100 സംരംഭങ്ങള്‍; സ്റ്റാര്‍ട്ടപ്പില്‍ മൂന്നാം സ്ഥാനം നേടി ഇന്ത്യ

ലോകരാജ്യങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സൗഹൃദ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ഈ വര്‍ഷം മാത്രം രാജ്യത്ത് ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ 1100 ആണ്. നാസ്‌കോം തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയില്‍ ആരംഭിച്ചത് 9000ത്തില്‍ അധികം സ്റ്റാര്‍ട്ടപ്പുകളാണ്. ബംഗളുരുവാണ് സ്റ്റാര്‍ട്ടപ്പുകളുടെ ഇഷ്ട ഹബ്ബ്. ഡല്‍ഹിക്ക് രണ്ടാം സ്ഥാനമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News