രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു

Update:2021-04-16 10:20 IST

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 2,16,850! രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ബുധനാഴ്ച മുതല്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിന് മുകളിലാണ്. രാജ്യം നേരിടുന്ന ഗുരുതര സ്ഥിതി വിശേഷത്തെയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കോവിഡിന്റെ രണ്ടാം തരംഗം, ഒന്നാം ഘട്ടത്തിനേതിനേക്കാള്‍ വിനാശകാരിയാകുന്നുവെന്നതാണ് സൂചന. കോവിഡ് ബാധിച്ച് പ്രതിദിനം മരിക്കുന്നവരുടെ എണ്ണവും രാജ്യത്ത് വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 11,183 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണ സംഖ്യ 1,74,335 ആയി.

കോവിഡ് അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഴിഞ്ഞ 24 മണിക്കൂറിനിടെ 61,695 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 349 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

ലോകത്ത് ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. രണ്ടാംസ്ഥാനത്ത് ഇപ്പോള്‍ ഇന്ത്യയാണ്. ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ എന്നിവയാണ് പട്ടികയില്‍ തൊട്ടുപിന്നാലെയുള്ള രാജ്യങ്ങള്‍.


Tags:    

Similar News