വാട്‌സാപ്പിലൂടെ ഒരാള്‍ക്ക് ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി; കാരണമിതാണ്

Update: 2020-04-07 12:41 GMT

വാട്ട്‌സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി വാട്ട്‌സ്ആപ്പ്. ഇത് പ്രകാരം ഒരു ദിവസം ഒറ്റ സന്ദേശം മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. നേരത്തെ തന്നെ വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം 5 എണ്ണമായി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

നിയന്ത്രണം ഇങ്ങനെയാണ്, നിങ്ങള്‍ അയക്കുന്ന മേസേജുകള്‍ അഞ്ചെണ്ണം വീതം പല പ്രാവശ്യമായി ഇനിയും അയക്കാം. എന്നാല്‍ നിങ്ങള്‍ക്ക് മറ്റൊരു സ്രോതസ്സില്‍ നിന്നും ലഭിച്ച  ഒരു ഫോര്‍വേഡ് സന്ദേശം അതും ഒരു വലിയ വിഭാഗത്തില്‍ വന്‍ തോതില്‍ ഫോര്‍വേഡ് ചെയ്യപ്പെട്ടതാണ് അതെങ്കില്‍ അത് നിങ്ങളുടെ ഫോണില്‍ എത്തിയാല്‍ അത് ഒറ്റത്തവണ മാത്രമേ മറ്റുള്ളവര്‍ക്ക് അയക്കാന്‍ സാധിക്കൂ. ഇതിനായി വാട്‌സാപ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട് ഫെയ്‌സ്ബുക്ക് കമ്പനി.

കൊവിഡ് 19 ബാധയില്‍ ലോകവും രാജ്യവും വിഷമിക്കുന്ന അവസ്ഥയില്‍ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന അവസ്ഥയിലാണ് ഈ നീക്കം വാട്ട്‌സ്ആപ്പ് നടത്തുന്നത്. മുന്‍പ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 5 ആയി നിജപ്പെടുത്തിയ ശേഷം ഇന്ത്യയില്‍ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 25 ശതമാനം കുറഞ്ഞെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് അവകാശപ്പെടുന്നത്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News