ഒ.ടി.ടിയില്‍ ഇനി റിലയന്‍സിന്റെ 'കുത്തക'; ഹോട്ട്‌സ്റ്റാറിന്റെ പടിയിറക്കത്തില്‍ മലയാള സിനിമയ്ക്കും തിരിച്ചടി
സോണി ലിവ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ കമ്പനികളുമായിട്ടാകും ഡിസ്‌നി-റിലയന്‍സിന്റെ മല്‍സരം
റിലയന്‍സിന്റെ ആധിപത്യം
പ്രാദേശിക കണ്ടന്റുകള്‍ക്ക് ആശങ്ക
പ്രാദേശിക ഭാഷകളില്‍ വലിയ നിക്ഷേപം നടത്തിയിരുന്ന പ്ലാറ്റ്‌ഫോം ആയിരുന്നു ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍. ജിയോ സിനിമ ആകട്ടെ ഹിന്ദി കണ്ടന്റുകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ജിയോ സിനിമയുടെ എതിരാളികളായിരുന്ന ഹോട്ട്‌സ്റ്റാര്‍ ലയിച്ച് ഇല്ലാതാകുന്നതോടെ പ്രാദേശിക ഭാഷ കണ്ടന്റുകള്‍ക്ക് പഴയ പ്രാധാന്യം കിട്ടില്ലെന്ന ആശങ്ക ശക്തമാണ്.
സോണി ലിവ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ കമ്പനികളുമായിട്ടാകും ഡിസ്‌നി-റിലയന്‍സിന്റെ മല്‍സരം. ഡിസ്‌നിയുടെ കണ്ടന്റുകള്‍ കൂടി ലഭിക്കുന്നതോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ റിലയന്‍സിന് സാധിക്കും. മലയാളത്തില്‍ മാത്രം 100ലധികം സിനിമകളുടെ അവകാശം ഹോട്ട്‌സ്റ്റാറിനുണ്ട്.
ലയനശേഷം ഡയറക്ടര്‍ ബോര്‍ഡില്‍ 10 പേരാകും ഉണ്ടാകുക. ഇതില്‍ അഞ്ചുപേര്‍ റിലയന്‍സില്‍ നിന്നും ഡിസ്‌നിയില്‍ നിന്ന് മൂന്ന് പ്രതിനിധികളുമാകും വരിക. രണ്ടുപേര്‍ സ്വതന്ത്ര ഡയറക്ടര്‍മാരാകും. 46.82 ശതമാനം ഓഹരികള്‍ റിലയന്‍സിനും 36.84 ഓഹരികള്‍ ഡിസ്‌നിക്കുമായിരിക്കും പുതിയ കമ്പനിയില്‍ ലഭിക്കുക. 70,350 കോടി രൂപയുടേതാണ് ലയനം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, കളേഴ്‌സ്, അടക്കം 120 ഓളം ചാനലുകള്‍ പുതിയ കമ്പനിക്കു കീഴിലുണ്ടാകും.