ഫോണിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പ് വിറ്റ് റിലയന്‍സ്; വില്പന കൂട്ടാന്‍ തവണവ്യവസ്ഥയും

വൈഫൈ സൗകര്യവും ലഭ്യമാണ്. 990 ഗ്രാം മാത്രമാണ് ഭാരം. 11.6 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്

Update:2024-10-15 20:29 IST

Image Courtesy: ril.com

തൊട്ടതെല്ലാം പൊന്നാക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുറത്തിറക്കിയ ലാപ്‌ടോപ്പും വിപണിയില്‍ തരംഗമാകുന്നു. വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ചുള്ള അടിസ്ഥാന മോഡലുകളാണ് ജിയോബുക്ക് എന്ന പേരില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഉത്സവകാലം പ്രമാണിച്ച് വിലയില്‍ വലിയ കുറവു വരുത്തി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
16,499 രൂപയ്ക്ക് അവതരിപ്പിച്ച മോഡല്‍ ഇപ്പോള്‍ വെറും 12,890 രൂപയ്ക്ക് സ്വന്തമാക്കാം. 64 ജി.ബി സ്റ്റോറേജും 4 ജി.ബി റാമും ഉള്ള മോഡലാണിത്. ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഓഫര്‍ സ്വന്തമാക്കാം. ജിയോബുക്ക് 11 മോഡലില്‍ മീഡിയടെക് 8788 പ്രൊസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
4ജി മൊബൈല്‍ കണക്ടിവിറ്റി ഉപയോഗിക്കാന്‍ പറ്റിയ ലാപ്‌ടോപ്പാണിത്. വൈഫൈ സൗകര്യവും ലഭ്യമാണ്. 990 ഗ്രാം മാത്രമാണ് ഭാരം. 11.6 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 12 മാസത്തെ വാറന്റിയുള്ള ജിയോബുക്കിന് എട്ടു മണിക്കൂര്‍ ബാറ്ററി ലൈഫുണ്ട്.
തുടക്കക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ ലാപ്‌ടോപ് പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ മാത്രമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഉത്പന്നമാണിത്.
Tags:    

Similar News